Budh Gochar 2022: ബുധന്റെ രാശിമാറ്റം: നാളെ മുതൽ ഈ രാശിക്കാരുടെ ഭാ​ഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും

Sun, 31 Jul 2022-1:38 pm,

മേടം - മേടം രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ജോലിയിൽ വിജയിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഇത് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരും. പ്രണയ ജീവിതം മികച്ചതായിരിക്കും.

 

കർക്കടകം - കർക്കടകം രാശിക്കാർ ഈ കാലയളവിൽ വരുമാനം കൂട്ടാനുള്ള വഴികൾ കണ്ടെത്തും. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

തുലാം - തുലാം രാശിക്കാർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. കരിയറിൽ പുരോഗതി ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പ്രയാസമേറിയ ജോലികളിലും വിജയിക്കാൻ കഴിയും.

 

കുംഭം - ഈ കാലയളവിൽ കുംഭം രാശിക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. വ്യാപാരികൾക്ക് അനുകൂല സമയമാണ്. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് വിജയം ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link