Financial Changes from October 1: ഒക്ടോബർ 1 മുതൽ വലിയ സാമ്പത്തിക മാറ്റങ്ങള്‍

Tue, 26 Sep 2023-4:25 pm,

2000 രൂപ നോട്ട്

ഒക്ടോബര്‍ 1 മുതല്‍ 2000 രൂപ  നോട്ട് വിനിമയത്തിൽ നിന്ന് ഇല്ലാതാകും. സെപ്‌റ്റംബർ 30 ന് മുന്‍പായി നിങ്ങളുടെ കൈവശം ഉള്ള 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കുക. ഒക്‌ടോബർ 1 മുതൽ നിങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റി യെടുക്കാന്‍ സാധിക്കില്ല. ബാങ്ക് വഴി 2000 രൂപ നോട്ടുകൾ മാറാനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 30 ആണ്.  

പാചക വാതക വിലയില്‍ മാറ്റം

LPG ക്ക് പുറമെ CNG - PNG വിലയും എണ്ണക്കമ്പനികൾ പുനര്‍നിര്‍ണ്ണയിക്കുന്നത് എല്ലാ മാസവും ഒന്നാം തിയതിയാണ്. സാധാരണക്കാര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് പാചക വാതക വിലയിലെ മാറ്റം. ഉയര്‍ന്നു നില്‍ക്കുന്ന പാചക വാതക വില കുറയുമോ എന്നാണ് സാധാരണക്കാര്‍ ഉറ്റു നോക്കുന്നത്. സാധാരണയായി, എല്ലാ മാസവും ഒന്നാം തീയതി എയർ ഫ്യൂവൽ (ATF) നിരക്കുകളും മാറുന്നു. ഇത്തവണയും സിഎൻജി-പിഎൻജിക്കൊപ്പം എടിഎഫിന്‍റെ വിലയിലും മാറ്റം വരാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.  

വിദേശ യാത്രകൾ ചെലവേറിയതാകും

വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ വാർത്തയാണ്. ഒക്ടോബർ 1 മുതൽ വിദേശ യാത്രകൾ ചെലവേറിയതാകും. ഒക്ടോബർ 1 മുതൽ 7 ലക്ഷം രൂപ വരെയുള്ള ടൂർ പാക്കേജുകൾക്ക് 5% TCS (Tax collection at source) നൽകേണ്ടി വരും. കൂടാതെ, 7 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ടൂർ പാക്കേജുകൾക്ക് 20% ടിസിഎസ് നൽകേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വിദേശ യാത്രാ ബജറ്റ് ശരിയായി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.

ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധം   സെപ്റ്റംബർ 30-നകം, നിങ്ങളുടെ പിപിഎഫ്, പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീം, സുകന്യ സമൃദ്ധി യോജന എന്നിവ ആധാറുമായി ലിങ്ക് ചെയ്യണം. ഈ നടപടി നിങ്ങള്‍ ചെയ്തില്ല എങ്കില്‍  ഒക്ടോബർ 1 മുതൽ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചേക്കാം. അതായത്, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ഒരു തരത്തിലുള്ള ഇടപാടുകളും നിക്ഷേപങ്ങളും നടത്താൻ കഴിയില്ല. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൃത്യസമയത്ത് ആധാറുമായി ബന്ധിപ്പിക്കേണ്ടത് പ്രധാനമാണ്.

ബാങ്ക് അവധി 

ഒക്ടോബർ മാസത്തിൽ ബാങ്കുകൾക്ക് 16 ദിവസത്തെ അവധിയായിരിക്കും. ഈ അവധികൾ നിങ്ങളുടെ ബാങ്കിംഗ് ജോലികളെ ബാധിക്കാം. RBI മാർഗനിർദേശങ്ങൾ അനുസരിച്ച് പൊതു അവധി ദിവസങ്ങളിൽ എല്ലാ നഗരങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും. ഇത് കൂടാതെ, സംസ്ഥാനങ്ങളെ ആശ്രയിച്ച് ചില പ്രാദേശിക അവധികളും ഉണ്ടാകും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link