Grah Gochar In October: ഒക്ടോബറിലെ ഗ്രഹ സംക്രമണം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, ആഗ്രഹിച്ചതെല്ലാം നേടും!

Thu, 26 Sep 2024-10:13 am,

October 2024 Grah Gochar: ഒക്ടോബറിൽ സൂര്യ ബുധ ചൊവ്വ ശുക്ര ഗ്രഹങ്ങൾ രാശി പരിവർത്തനം നടത്തും.ആദ്യം ഒക്ടോബർ 10 ന് ബുധൻ തുലാം രാശിയിലേക്ക് സംക്രമിക്കും

ഒക്ടോബർ 13 ന് ശുക്രൻ വൃശ്ചിക രാശിയിലും ശേഷം ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിലേക്കും അവസാനം ഒക്ടോബർ 20 ന് ചൊവ്വ കർക്കടക രാശിയിലേക്കും പ്രവേശിക്കും. 

 

ഈ ഗ്രഹങ്ങളുടെ സംക്രമത്താൽ വളരെയധികം ശുഭ ഫലങ്ങൾ നൽകുന്ന രാജയോഗങ്ങൾ രൂപപ്പെടും. തുലാം രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും.  ഇത് ജ്യോതിഷത്തിൽ വളരെ ശുഭകരമായ ഒരു യോഗമാണ്.

ശനിയുടെ സഞ്ചാരത്തിലും ഈ സമയം കാര്യമായ മാറ്റമുണ്ടാകും. 2024 ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 12:10 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ നിന്നും ചതയം നക്ഷത്രത്തിലേക്ക് സംക്രമിക്കും. 2024 ഡിസംബർ 27 വരെ ഇവിടെ തുടരും.

ഇത് 12 രാശിക്കാരെയും സ്വാധീനിക്കും.  ഈ ഗ്രഹസംക്രമണങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യ നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം...

 

ഇടവം (Taurus): ഒക്‌ടോബർ മാസം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സാമ്പത്തിക പുരോഗതി, സ്ഥാനക്കയറ്റം, പുതിയ ജോലി, ബിസിനസിൽ വൻ ലാഭം, കുടുംബത്തിൽ സന്തോഷാന്തരീക്ഷം നിലനിൽക്കും.

ചിങ്ങം (Leo): ഒക്ടോബറിലെ ഗ്രഹസംക്രമണം ചിങ്ങം രാശിക്കാർക്കും വളരെയധികം നേട്ടങ്ങള നൽകും.  ഇവർക്ക് അപ്രതീക്ഷിത  സാമ്പത്തിക നേട്ടം,  ബഹുമാനം വർദ്ധിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനും സാധിക്കും.

കന്നി (Virgo):  ഈ രാശിക്കാർക്കും ഒക്ടോബറിൽ നിരവധി നേട്ടങ്ങൾ ലഭിക്കും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ജോലിസ്ഥലത്ത് നന്നായി പ്രവർത്തിക്കും, പ്രശംസകൾ ലഭിക്കും,  വ്യക്തിജീവിതം മികച്ചതായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link