Malaika Arora Boss Lady Look: മൂവിംഗ് ഇൻ വിത്ത് മലൈക, താരത്തിന്‍റെ ബോസ് ലേഡി ലുക്ക് വൈറല്‍
ഫാഷൻ ക്യൂൻ മലൈക അറോറ തന്‍റെ പുതിയ ഷോ മൂവിംഗ് ഇൻ വിത്ത് മലൈകയിലൂടെ പുതിയ യാത്ര ആരംഭിക്കുകയാണ്. ഇത് താരത്തിന്‍റെ OTT അരങ്ങേറ്റം കുറിക്കുന്ന റിയാലിറ്റി സീരീസ് കൂടിയാണ്.
പൊതുവെ ഒഴുകുന്ന വസ്ത്രങ്ങളും ബോഡികോൺ സിൽഹൗട്ടുകളും ഇഷ്ടപ്പെടുന്ന മലൈക, അതിശയകരമായ ബ്ലൗസിലും പാന്റ്‌സ് സെറ്റിലും സ്റ്റൈലിഷ് ആയി കാണപ്പെട്ടു.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഇറങ്ങുന്ന മൂവിംഗ് ഇൻ വിത്ത് മലൈക (Moving In With Malaika) എന്ന ഷോയിലൂടെ തന്‍റെ വ്യക്തിത്വത്തിന്‍റെ മറ്റൊരു വശം കൂടി പ്രദർശിപ്പിക്കാൻ മലൈക തയ്യാറാവുകയാണ്.
ടെലിവിഷനിലൂടെ തന്‍റെ കരിയർ ആരംഭിച്ച നടിയുടെ വെബ് ഷോ അരങ്ങേറ്റവും ഈ ഷോയിലൂടെ നടക്കും. ഈ പരിപാടി രസകരമായ ഒരു യാത്ര ആയിരിയ്ക്കും എന്നാണ് താരം പറയുന്നത്.
മലൈകയുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ പരിപാടിയിൽ എത്തുമെന്നണ് താരം നൽകുന്ന സൂചന. ഡിസംബർ 5-ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ഈ പരിപാടിയുമായി താരം എത്തും .