Malaika Arora തന്റെ പെർഫെക്റ്റ് ഫിഗർ കാണിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കില്ല, ചിത്രങ്ങൾ കാണാം

Fri, 03 Dec 2021-1:09 pm,

കാലത്തിനനുസരിച്ച് കോലം മാറ്റുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടിയാണ് മലൈക അറോറ. അത് നല്ല ഭക്ഷണം മുതൽ യോഗ വരെയും. ഫിറ്റായി തുടരാനുള്ള എല്ലാ കാര്യങ്ങളും മലൈക ചെയ്യാറുണ്ട്. അത് തന്നെയാണ് അവരുടെ രൂപത്തിന്റെ രഹസ്യവും. 

അതിശയിപ്പിക്കുന്ന ഡ്രസ്സിംഗ് സെൻസാണ് മലൈക അറോറയുടെത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. അവർ എന്ത് തരത്തിലുള്ള ഡ്രസ്സ് ധരിച്ചാലും അവരുടേതായ ഒരു സ്റ്റൈൽ ഉണ്ടായിരിക്കും. താരത്തിന്റെ ഓരോ ചിത്രത്തിലും ആരാധകരുടെ നിരവധി കമന്റുകൾ വരാറുമുണ്ട്.

മലൈക അറോറ സുന്ദരിയായ നടി മാത്രമല്ല മോഡലും നർത്തകിയും വിജെയും നിർമ്മാതാവും ടിവി അവതാരകയും ഒക്കെയാണ്.  ആരാധകർ താരത്തെ മല്ല എന്നാണ് വിളിക്കുന്നത്.   മികച്ച നർത്തകിയായ താരം തന്റെ നൃത്തത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിട്ടുണ്ട്. ഫിറ്റ്നസിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്ന താരം ബോളിവുഡിലെ മികച്ച ഫിറ്റ് നടിമാരിൽ ഒരാളാണ്.

തന്റെ പെർഫെക്‌റ്റ് ഫിഗറിന് പുറമെ മലൈക തന്റെ പ്രണയ ജീവിതത്തിലും പ്രശസ്തയാണ്.  തന്നേക്കാൾ 10 വയസ്സിന് താഴെയുള്ള അർജുൻ കപൂറുമായി തരാം വളരെക്കാലമായി പ്രണയത്തിലാണ്.  

നേരത്തെ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക അറോറ. 19 വർഷം ഒരുമിച്ച് ജീവിച്ച ശേഷം 2017 ൽ ഇരുവരും വിവാഹമോചിതരായി. ഈ വിവാഹമോചനത്തിന് ശേഷം താരം തന്റെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു ഫിറ്റ്നസ് റാണിയായി മാറുകയുമായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link