Orthodox Church : ഓർത്തഡോക്സ് സഭയിൽ ഏഴ് പുതിയ മെത്രാപ്പൊലീത്തമാരെ അഭിഷിക്തരായി ; വാഴ്വ് നടക്കുന്നത് 12 വർഷത്തിനു ശേഷം

Thu, 28 Jul 2022-6:32 pm,

മലങ്കര ഓർത്തഡോക്സ് സഭ ഏഴ് പുതിയ മെത്രാപ്പൊലീത്തമാരെ വാഴിച്ചു. തൃശൂർ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് കുർബ്ബാനയ്ക്കൊപ്പം പ്രത്യേക സ്ഥാനാരോഹണ ശുശ്രൂഷ സംഘടിപ്പിക്കുകയായിരുന്നു.

അഭി.എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത (എബ്രഹാം റമ്പാൻ),  അഭി.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (തോമസ്  റമ്പാൻ), അഭി.ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (ഗീവർഗീസ് റമ്പാൻ), അഭി.ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത (ഗീവർഗീസ് റമ്പാൻ), അഭി.ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത (ഗീവർഗീസ് റമ്പാൻ), അഭി.ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത (ഗീവർഗീസ് റമ്പാൻ), അഭി.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത (സഖറിയ റമ്പാൻ) എന്നിവരാണ് പുതുതായി അഭിഷിക്തരായ ഓർത്തഡോക്സ് സഭയുടെ മേൽപ്പട്ടക്കാർ

ഓർത്തഡോക്സ് സഭയുടെ പരാമധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികതത്വത്തിൽ മറ്റ് മെത്രാപ്പൊലീത്താമാരും ചേർന്നാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ സംഘടിപ്പിച്ചത്. ശുശ്രൂഷയിൽ അർമീനിയൻ, റഷ്യൻ  ഓർത്തഡോക്സ് സഭി പ്രതിനിധികളും പങ്കെടുത്തിരുന്നു. 

2010ൽ ദിദിമോസ് ഒന്നാമൻ കാതോലിക്ക ബാവയുടെ കാലത്താണ് ഏറ്റവും അവസാനമായി മലങ്കര സഭയിൽ മെത്രാപ്പൊലീത്തമാരെ വാഴിച്ചത്. തുടർന്ന് 12 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് മേൽപ്പട്ടക്കാരുടെ സ്ഥാനാരോഹണം സഭയിൽ നടക്കുന്നത്. ഇതോടെ ഓർത്തഡോക്സ് സഭയുടെ ആകെ മെത്രാപ്പൊലീത്തമാരുടെ എണ്ണം 31 ആയി.

മാവേലിക്കര, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, കുന്നംകുളം, മലബാർ, സൌത്ത് വെസ്റ്റ് അമേരിക്ക എന്നീ ഒഴിഞ്ഞ് കിടക്കുന്ന ഭദ്രാസനങ്ങളിലേക്കാണ് പുതിയ മെത്രാപ്പൊലീത്തമാരെ വാഴിച്ചിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link