Malavika Krishnadas: ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി താരങ്ങൾ; വളകാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് മാളവിക
ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് മാളവികയും തേജസും. താരങ്ങൾ പങ്കുവെച്ച വളകാപ്പ് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ ആരാധകരുടെ മനം കവർന്നു.
ഉടനെ അച്ഛനും അമ്മയുമാകും എന്ന അടികുറിപ്പോടെയാണ് താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ചുവപ്പ് കസവുബോർഡറുള്ള പച്ച കാഞ്ചീപുരം സാരിയും അതിന് അനുയോജ്യമായ ഹെവി എംബ്രോഡറി ബ്ലൗസുമാണ് മാളവികയുടെ വേഷം. വിവിധ വർണങ്ങളിലുള്ള കുപ്പിവളകളും ആക്സസറീസും അതിന്റെ ഭംഗി കൂട്ടി.
പിസ്ത ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവുമുണ്ടുമാണ് തേജസിന്റെ വേഷം.
റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ മാളവികയുടെയും സഹ മത്സരാർഥി ആയിരുന്ന തേജസിന്റെയും വിവാഹം മലയാളികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റയും വിവാഹം.
അഭിനേന്ത്രി മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് മാളവിക. മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനാണ് തേജസ്.
പേളി മാണി ഉൾപ്പെടെ നിരവധി പേർ താരങ്ങൾക്ക് ആശംസയറിയിച്ചു. കമന്റുകളിലൂടെ പ്രേക്ഷകരും അവരുടെ അനുഗ്രഹം താരങ്ങൾക്ക് നൽകി.