Malavika Mohanan: പിങ്കിൽ അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മേനോൻ

Thu, 30 Dec 2021-3:18 pm,

മോഡലിംഗ് രംഗത്ത് നിന്നുമാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്.  മമ്മൂട്ടിക്ക് ഒപ്പം ഒരു സൗന്ദര്യ ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച മാളവികയെ മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് മകൻ നായകനായ പട്ടം പോലെ എന്ന സിനിമയിൽ അഭിനയിക്കാനായി എത്തുന്നത്. 

മുംബൈയിൽ ജനിച്ചു വളർന്ന മാളവിക കേരളീയ കുടുംബത്തിലാണ് ജനിച്ചതെങ്കിലും മലയാളത്തിലൂടെ അഭിനയത്തിലേക്ക് വരുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ മലയാള സിനിമ മാളവികയ്ക്ക് തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കാനുള്ള വഴിത്തിരിവായി. ഇനി സൗത്ത് ഇന്ത്യയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് മാളവികയെ അറിയപ്പെടുന്നത് തന്നെ. 

വിജയ് യുടെ നായികയായി മാളവിക മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് മാളവികയ്ക്ക് ഇത്രയും ആരാധകരുടെ പിന്തുണ ഉണ്ടാവുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് മാളവിക ഇപ്പോൾ. പിങ്ക് നിറത്തിലെ ലെഹങ്ക ധരിച്ച് അതി സുന്ദരിയായ മാളവികയുടെ ചിത്രങ്ങൾ ആരുടേയും കണ്ണുകളിൽ ഉടക്കി പോകും. 

വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് സ്റ്റൈലിംഗ്, അനിഘ ജൈനാണ് മേക്കപ്പ് ചെയ്തിട്ടുള്ളത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link