Double Rajaygoa: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവർക്ക് കൈനിറയെ പണം; ശമ്പളവും ആസ്തിയും ഇരട്ടിക്കും!
Malavya/Bhadra Rajyog: ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം അതിൻ്റെ രാശി മാറ്റാറുണ്ട്. അതിൻ്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും
സെപ്തംബർ 18 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും അതുപോലെ ബുധൻ സെപ്റ്റംബർ 23-ന് കന്നി രാശിയിൽ പ്രവേശിക്കും. ഇതിലൂടെ അടുത്ത മാസം മാളവ്യ ഭദ്ര രാജയോഗം സൃഷ്ടിക്കും
ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബുധൻ്റെയും ശുക്രൻ്റെയും സംക്രമണം മൂലം ഭദ്ര-മാളവ്യ രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുന്നത്.
ഈ രാജയോഗം 12 രാശികളിൽ വ്യത്യസ്ത ഫലങ്ങളുണ്ടാക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് സെപ്റ്റംബറിൽ നേട്ടം ലഭിക്കുകയെന്നറിയാം...
ജാതകത്തിൽ ബുധൻ ലഗ്നത്തിലോ അല്ലെങ്കിൽ ചന്ദ്രന്റെ കേന്ദ്ര ഗൃഹങ്ങളിലോ സ്ഥിതി ചെയ്യുന്നുവെങ്കിൽ അല്ലെങ്കിൽ പത്തം ഭാവത്തിൽ കന്നി മിഥുന രാശിയിൽ സ്ഥിതി ചെയ്യുമ്പോഴാണ് പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഭദ്ര രാജയോഗം സൃഷ്ടിക്കുന്നത്. , ഇതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ അറിവിനും സമ്പത്തിനും ക്ഷാമമുണ്ടാകില്ല.
ജ്യോതിഷ പ്രകാരം ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഗൃഹങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ മാളവ്യ രാജയോഗം സൃഷ്ടിക്കും
തുലാം (Libra): 100 വർഷത്തിനു ശേഷം വരുന്ന ഡബിൾ രാജയോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ആത്മവിശ്വാസം വർദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും, സാമ്പത്തിക നേട്ടമുണ്ടാകും, പുതിയ ബിസിനസ് തുടങ്ങും, അവിവാഹിതർക്ക് വിവാഹാലോചനകൾ വരും, കുടുംബജീവിതം സന്തോഷപൂർണ്ണമായിരിക്കും
കന്നി (Virgo): ഭദ്ര-മാളവ്യ രാജയോഗം ഇവർക്ക് നല്ല ഫലങ്ങൾ നൽകും. കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കും, ധന നേട്ടം ഉണ്ടാകും, വലിയ ആളുകളുമായി ബന്ധം സ്ഥാപിക്കും.
ഇടവം (Taurus): ഭദ്ര-മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിച്ചേക്കാം, ജോലിയിൽ വിജയം, പ്രണയ വിവാഹം നടക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടം, ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, വ്യാപാര മേഖലയിൽ ലാഭം ഉണ്ടാകും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)