Hans-Malavya Rajyog: രണ്ട് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ധനലാഭം ഒപ്പം പേരും പ്രശസ്തിയും!

Wed, 08 Mar 2023-6:34 am,

ജ്യോതിഷത്തിൽ ശുക്രനെ ആഡംബരത്തിന്റെയും ലൗകികവും ശാരീരികവുമായ സന്തോഷത്തിന്റെയും മഹത്വത്തിന്റെയും ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ അറിവിന്റെയും പുരോഗതിയുടെയും സമ്പത്തിന്റെയും ഘടകമായിട്ടാണ് ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തെ കണക്കാക്കുന്നത്.  12 വർഷത്തിന് ശേഷം മീന രാശിയിൽ വ്യാഴവും ശുക്രനും കൂടിച്ചേരുകയാണ്. ഈ രണ്ട് ഗ്രഹങ്ങളുടെ സംയോഗത്തോടെ ഹൻസ് രാജ യോഗവും മാളവ്യ രാജ യോഗയും രൂപപ്പെടാൻ പോകുന്നു, ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

കർക്കടകം (Cancer):  ജ്യോതിഷ പ്രകാരം ഹൻസ് മാളവ്യ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് സ്പെഷ്യൽ ഫലമുണ്ടാക്കും. ഈ സമയത്ത് ഭാഗ്യം ഇവരോടൊപ്പമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.   മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ കാലയളവിൽ പൂർത്തിയാക്കും. ഈ ട്രാൻസിറ്റിലൂടെ നിങ്ങൾക്ക് വിദേശയാത്രയ്ക്ക് യോഗമുണ്ടാകും.  തൊഴിലില്ലാത്തവർക്കും ഈ സമയത്ത് ജോലി ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം ഉത്തമം.

ധനു :  ജ്യോതിഷ പ്രകാരം ഈ ഗ്രഹങ്ങളുടെ ചലനം ധനു രാശിക്കാർക്ക് ശുഭകരവും ഫലദായകവുമാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് വലിയ സ്ഥാനം ലഭിക്കും. ഗ്രഹങ്ങളുടെ സ്ഥാനവും ഈ സമയത്ത് ഗുണം നൽകും. ദീർഘകാലമായി നിലനിന്നിരുന്ന ഉത്കണ്ഠയ്ക്ക് ആശ്വാസം ലഭിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും.

മീനം (Pisces):  വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം ഇതേ രാശിയിൽ അതായത് മീനരാശിയിൽ രൂപപ്പെടാൻ പോകുകായാണ്.  ഇത് ഈ രാശിക്കാർക്ക് സ്പെഷ്യൽ ഫലമുണ്ടാക്കും.  ഹൻസ് -മാളവ്യ രാജയോഗത്തിലൂടെ മീനരാശിക്കാർക്ക് ശുഭകരവും ഫലദായകവുമായ ഗുണങ്ങൾ ലഭിക്കും.  ഈ സമയം നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ വൻ ലാഭം ലഭിക്കും. ഈ സമയം ജോലിക്ക് വളരെ അനുകൂലമായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link