Rajyog 2024: മേയിൽ ഇടവരാശിയിൽ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് സമ്പത്ത് കുന്നുകൂടും
മേയ് 19ന് ശുക്രൻ ഇടവരാശിയിൽ പ്രവേശിക്കുന്നു. ഇത് വിവിധ രാശികൾക്ക് രാജയോഗം സൃഷ്ടിക്കും.
ശുക്രൻ ഇടവരാശിയിൽ പ്രവേശിക്കുന്നതോടെ വ്യാഴവും ശുക്രനും ചേർന്ന് മാളവ്യ രാജയോഗവും ഗജലക്ഷ്മി രാജയോഗവും സൃഷ്ടിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ഇതുവഴി ഭാഗ്യം ലഭിക്കുന്നതെന്ന് നോക്കാം.
ഇടവം: ശുക്രന്റെ സംക്രമണം ഇടവം രാശിക്കാർക്ക് സൗഭാഗ്യങ്ങൾ നൽകും. ഈ സമയത്ത് നല്ല വാർത്തകൾ കേൾക്കും. ബിസിനസുകാർക്ക് നല്ല സമയം ആയിരിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. വലിയ ഇടപാടുകൾ നടത്താൻ സാധ്യത. മികച്ച ലാഭം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് ഉണ്ടാകും. എന്നിരുന്നാലും, ഈ രാശിക്കാർ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം.
ചിങ്ങം: ഇടവം രാശിയിൽ രൂപംകൊള്ളുന്ന മാളവ്യരാജയോഗം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. കരിയറിൽ മികച്ച സമയം ആയിരിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും. പങ്കാളിയുമായി സമയം ചിലവഴിക്കും.
കന്നി: കന്നി രാശിക്കാർക്ക് മാളവ്യരാജയോഗം കരിയറിൽ പുരോഗതി നൽകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. ദീർഘകാലമായി അലട്ടുന്ന രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.