Malavya Rajayoga: ശുക്രൻ സ്വരാശിയിൽ സൃഷ്ടിച്ചു മാളവ്യ യോഗം; ഇവരുടെ ഭാഗ്യം തെളിയും, സമ്പത്ത് കുമിയും!
ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ എത്തിയതോടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ധന സമ്പത്ത് ലഭിക്കും.
Venus Transit In Tula: ജ്യോതിഷത്തിൽ ശുക്രനെ ആഡംബരം, തേജസ്സ്, ഐശ്വര്യം, ഭൗതിക സന്തോഷം, ദാമ്പത്യ സന്തോഷം, സമ്പത്ത്, സൗന്ദര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ ശുക്ര ചലനത്തിലെ മാറ്റങ്ങൾ ഈ മേഖലകളിൽ പ്രത്യേക സ്വാധീനം ചെലുത്താറുമുണ്ട്.
സെപ്തംബർ 18 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇത് ഏതാണ്ട് 1 വർഷത്തിന് ശേഷമാണ് തുലാം രാശിയിൽ സംക്രമിച്ചത്.
ശുക്രൻ്റെ ഈ സംക്രമത്തെ തുടർന്ന് മാളവ്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൂടാതെ ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ശുക്ര സംക്രമണത്തിലൂടെ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് കോടതി കേസുകളിൽ വിജയം നേടാൻ കഴിയും, സാമ്പത്തിക നേട്ടം ലഭിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ഏകോപനം മികച്ചതായിരിക്കും, വ്യക്തിത്വം മെച്ചപ്പെടും
ധനു (Sagittarius): മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണം ധനു രാശിക്കാർക്കും അനുകൂലമായിരിക്കും. ശുക്രൻ ഈ രാശിയുടെ വരുമാന-ലാഭ ഭാവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. കൂടാതെ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് നേട്ടം ലഭിക്കും. ബിസിനസുകാർക്ക് ഒരു വലിയ ബിസിനസ്സ് ഇടപാട് നടത്താൻ കഴിയും അത് ഭാവിയിൽ ലാഭം നൽകും
മകരം (Capricorn): മാളവ്യ രാജയോഗം ഇവർക്കും പ്രയോജനകരമായിരിക്കും. കാരണം ശുക്രൻ നിങ്ങളുടെ രാശിയുടെ കർമ്മ ഭവനത്തിലേക്കാൻ പ്രവേശിക്കുന്നത്. അതിനാൽ ഈ കാലയളവിൽ തൊഴിൽരഹിതർക്ക് ജോലി ലഭിക്കും, ദീർഘകാലമായി ജോലിസ്ഥലത്ത് ബുദ്ധിമുട്ടുന്ന ജോലിക്കാർക്ക് നല്ല ജോലിക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)