Weekly Horoscope: പ്രണയമുണ്ടോ...? പറഞ്ഞോളൂ...! പണം, പ്രശസ്തി, സർവ്വൈശ്വര്യങ്ങളും; ഈ രാശിക്കാർക്കാർക്ക് രാജകീയ ജീവിതം
മേടം: മേടം രാശിക്കാർക്ക് വരുന്ന ആഴ്ച മിശ്രമായാണ് കാണുന്നത്. പൊതുവേ ജീവിതത്തിൽ സമാധാനം ഉണ്ടായിരിക്കും. മുന്നിൽ പുതിയ അവസരങ്ങൾ തുറന്നുവരും. തീർത്ഥാടനങ്ങൾ നടക്കാനുള്ള സാധ്യത. എന്നാൽ ആരോഗ്യ കാര്യത്തിൽ ചെറിയ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ പിടിപെ ഉള്ള സാധ്യത കാണുന്നു.
ഇടവം: മുന്നിൽ വരുന്ന പ്രശ്നങ്ങളെ സമാധാനത്തോടെയും ക്ഷമയോടുകൂടിയും മാത്രം നേരിടുക അല്ലാത്തപക്ഷം പലവിധത്തിലുള്ള മാനസിക വിഷമതകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എന്നാൽ നിങ്ങൾ ശ്രദ്ധിച്ചു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ വരുന്ന ആഴ്ച നിങ്ങൾക്ക് വളരെ സമാധാനം നിറഞ്ഞത് ആകാനുള്ള സാധ്യതയും കാണുന്നു. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനായി ഏതെങ്കിലും ക്ഷേത്രത്തിൽ ഒരു ഗണപതിഹോമമോ അല്ലെങ്കിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലിയോ വഴിപാട് നടത്തുക.
മിഥുനം: മിഥുനം രാശിക്കാർക്ക് വരുന്ന ആഴ്ച പൊതുവിൽ നല്ലതായാണ് കാണുന്നത്. മനസ്സിന് സന്തോഷം തരുന്ന യാത്രകൾ നടത്തും. സന്തോഷം ഉണ്ടാകുന്ന മുഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാനുള്ള സാധ്യതകൾ ഉണ്ടാകും. വീടില്ലാത്തവരാണെങ്കിൽ വീട് നിർമ്മിക്കാനുള്ള വഴികളും പണവുമെല്ലാം മുന്നിൽ തുറന്ന് വരും.
കർക്കടകം: കർക്കടക രാശിക്കാർക്ക് വരുന്ന ആഴ്ച ഗുണങ്ങളും ദോഷങ്ങളും ഒരേപോലെ ഉണ്ടാവും. കഠിന പ്രയത്നത്തിലൂടെ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ അതേസമയത്ത് തീർക്കാൻ സാധിക്കുകയുള്ളു. അതേസമയത്ത് രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിൽ അവർക്ക് വളരെ അനുയോജ്യമായ സമയമാണ് ഇനി വരാനിരിക്കുന്നത്. ആരോഗ്യപരമായ അത്ര നല്ല ആഴ്ചയായി കാണുന്നില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖം പിടിപെടാനുള്ള സാധ്യത ഈ ദിവസങ്ങളിൽ വളരെ കൂടുതൽ ആണ്.
ചിങ്ങം: ആരോഗ്യപരമായി പല പ്രയാസങ്ങളും നേരിടേണ്ടതായി വരും. അതിനാൽ തന്നെ ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുന്നത് വളരെ നല്ലതായിരിക്കും. തൊഴിലിടങ്ങളിൽ ചില പ്രയാസങ്ങളൊക്കെ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒപ്പം ജോലി ചെയ്യുന്നവരോട് ആവശ്യത്തിന് മാത്രം സംസാരിക്കുക. എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നു പറയുന്ന രീതിക്കാരാണെങ്കിൽ അത് മാറ്റി നിർത്തുക. മിതമായി മാത്രം സംസാരിക്കുക കോപം നിയന്ത്രിക്കുക. അതേസമയം നിങ്ങൾക്ക് നടത്തുന്ന ചില യാത്രകൾ നിങ്ങൾക്ക് നേട്ടം കൊണ്ടുവരാൻ സാധിക്കും.
കന്നി: മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കും. അതേ സമയം കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും മനസ്സിന്റെ സമാധാനം നഷ്ടപ്പെടുകയും ചെയ്യും. വിദ്യാർത്ഥികളെ സംബന്ധിച്ച് വരുന്ന ആഴ്ച അത്ര ശുഭകരമായി കാണുന്നില്ല. വാഹനം വാങ്ങിക്കുവാവാൻ ആഗ്രഹിക്കുന്നവർക്ക് അത് വാങ്ങിക്കാൻ സാധിക്കും. ബിസിനസ്സുകാർക്ക് പൊതുവെ അനുകൂലമായ സമയം.
തുലാം: തുലാം രാശിക്കാരെ സംബന്ധിച്ച് അല്പം വിഷമതകൾ നിറഞ്ഞതാണ് വരാനിരിക്കുന്ന ആഴ്ച. കുടുംബത്തിലും ജോലിസ്ഥലത്തും അസ്വസ്ഥത. അനാവശ്യമായി മറ്റുള്ളവരുടെ ശാസനകൾ കേൾക്കേണ്ടതായി വരും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം.
വൃശ്ചികം: ധനപരമായ ഇടപാടുകൾ ശ്രദ്ധിച്ചു മാത്രം നടത്തുക. ചിലവുകൾ വർദ്ധിച്ചു വരാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ നല്ല മനസ്സമാധാനം ഉണ്ടായിരിക്കും. സാമൂഹ്യ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും അത്ര മികച്ച സമയം അല്ല. എല്ലാ കാര്യങ്ങളും വളരെ ആലോചിച്ച് ശ്രദ്ധയോടെ ചെയ്യുന്നതാകും നല്ലത്. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുമ്പോൾ വളരെ ശ്രദ്ധ നൽകണം.
ധനു: ധനു രാശിക്കാർക്ക് സുഖവും സന്തോഷവും അതുപോലെ തന്നെ ദുഃഖവും അനുഭവിക്കേണ്ടി വരുന്ന ഒരാഴ്ചയാണ്. വളരെ ശ്രദ്ധയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. കാഴ്ചയുടെ പ്രാരംഭത്തിൽ തന്നെ ഒരു ഗണപതി ഹോമമോ ലക്ഷ്മി നാരായണായ പൂജയോ നടത്തുന്നത് നന്നായിരിക്കും.
മകരം: ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ കാരണങ്ങളാൽ പണം അധികമായി ചെലവഴിക്കും. സുഹൃത്തുക്കളിൽ നിന്നും നല്ല സഹകരണവും സഹായവും ലഭിക്കും. എന്നാൽ സംസാരിക്കുമ്പോൾ വളരെ മിതത്വം പാലിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ചില സംസാരമോ വാക്കുകളോ നിങ്ങൾക്ക് തന്നെ വിനയായി മാറാനുള്ള സാധ്യത കാണുന്നു. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കുന്നതിനുവേണ്ടി ഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടത്തുക.
കുംഭം: കുംഭം രാശിക്കാർക്ക് വരാനിരിക്കുന്നത് നല്ല ആഴ്ചയായാണ് കാണുന്നത്. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് കാര്യവും നടക്കും പ്രണയം ഉണ്ടെങ്കിൽ അത് സാഫല്യമാകാനുള്ള സാധ്യതയും കാണുന്നു. ധനപരമായി പല നേട്ടങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട് അപ്രതീക്ഷിതയിടങ്ങളിൽ നിന്നും സമ്പത്ത് കൈവരും. ഉദ്ദേശിച്ച കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തും. പുതിയ വാഹനം വീട് എന്നിവ ഉണ്ടാക്കാനുള്ള മികച്ച വഴികൾ തുറന്നു വരും. നല്ലൊരു ജീവിതത്തിന് വേണ്ടിയുള്ള പല മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകും.
മീനം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് അത്ര നല്ല ആഴ്ച്ചയായി കാണുന്നില്ല. ഏത് കാര്യം ചെയ്യുമ്പോഴും തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. മാനസികമായിട്ടുള്ള വിഷമങ്ങൾ വർദ്ധിക്കും കുടുംബപരമായി അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗണപതി ഹോമം നടത്തുക (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)