പ്രിയനടന്മാർ ഫുട്ബോൾ കളിക്കാരയാൽ? വൈറലാകുന്ന എഡിറ്റിങ് ഫോട്ടോസ് കാണാം

Wed, 15 Sep 2021-5:24 pm,

നമ്മുടെ പ്രിയ നടന്മാർ ഫുട്ബോൾ കളിക്കാരായാൽ എങ്ങാനിരിക്കും.. 

കേരളത്തിലെ ഫുട്‍ബോൾ പ്രേമികളുടെ ആവേശം കൂട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നൊരു ടീമും കൂടി ഉള്ളത് കാൽപന്ത് കളിയുടെ സൗന്ദര്യം കൂട്ടുന്നു.

ലോകോത്തര ഫുട്‍ബോൾ താരങ്ങൾക്ക് കേരളത്തിലും വലിയ രീതിയിലുള്ള ആരാധകരാണുള്ളത്. റൊണാൾഡോ, മെസ്സി, നെയ്‌മർ എന്നിങ്ങനെ ഒട്ടുമിക്ക കളിക്കാർക്കും അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, പോർച്ചുഗൽ പോലുള്ള രാജ്യങ്ങൾക്കും കടുത്ത ആരാധകർ കേരളത്തിലുണ്ട്.

മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, ചെൽസി, ബാർസിലോണ, ലിവർപൂൾ, റിയൽ മാൻഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി പോലെയുള്ള ഇന്റർനാഷണൽ ക്ളബുകൾക്കും കേരളത്തിൽ ആരാധകരുണ്ട്.

ഫുട്‍ബോൾ പ്രേമികളെയും മലയാള സിനിമ പ്രേമികളേയും ഒരേപോലെ രസിപ്പിക്കുന്ന കുറച്ച് എഡിറ്റഡ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. 

റൊണാൾഡോ, മെസ്സി, നെയ്‌മർ, മുള്ളർ എന്നിങ്ങനെ ഫുട്‍ബോൾ പ്രേമികളുടെ ഇഷ്ടതാരങ്ങളുടെ ഭാഗത്ത് മലയാളികളുടെ പ്രിയ അഭിനേതാക്കളായ മാമുക്കോയ, ലാൽ, ജഗതി, സുരാജ്, സലിം കുമാർ എന്നിവർ എത്തിയാൽ എങ്ങനെ ഉണ്ടാകും എന്നൊരു കാഴ്ച്ചയാണ് ഈ എഡിറ്റിംഗിൽ കാണുവാൻ സാധിക്കുന്നത്. 

കേരളത്തിലെ വൈറലായ പല എഡിറ്റഡ് ഫോട്ടോസിനും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള എഡിറ്റിംഗ് സിംഹങ്ങളുടെ ഗ്രൂപ്പായ ട്രോള് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.  

ഈ കലാവിരുത് നടത്തിയിരിക്കുന്നത് രാഹുൽ എന്നൊരു എഡിറ്റിംഗ് സിംഹമാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link