കാതലിൽ തൻറെ ഭാഗം പൂർത്തിയായി; അണിയറ പ്രവർത്തികർക്ക് സെറ്റിൽ ബിരിയാണി വിളമ്പി മമ്മൂട്ടി
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന സിനിമയാണ് കാതൽ
ചിത്രത്തിൽ തൻറെ ഭാഗം പൂർത്തിായായതായാണ് താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്
ഇതിൻറെ ഭാഗമായി ജ്യോതികയും മമ്മൂട്ടിയും ചേർന്ന് അണിയറ പ്രവർത്തകർക്ക് ബിരിയാണി വിളമ്പുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു
സാധാരണ എല്ലാ മമ്മൂട്ടി ചിത്രങ്ങളിലും ബിരിയാണി താരം തന്നെ ഉണ്ടാക്കുന്നത് പതിവാണ്
മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്