Mammootty Kampany Production No.7: പ്രതിനായക വേഷത്തിൽ മമ്മൂട്ടി, ഒപ്പം വിനായകനും; ചിത്രത്തിന് തുടക്കമായി
നാഗർകോവിലിൽ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. വിനായകൻ പൂജയിൽ പങ്കെടുത്തു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്തുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലും അത്തരം ഒരു വേഷം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രതിനായക വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നതെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും വിനായകനും എത്തുക. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച കഥാപാത്രമാണ് ചിത്രത്തിൽ വിനായകൻ ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ സഹ രചയിതാവാണ് ജിതിൻ കെ ജോസ്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിന് ശ്യാം ആണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.