മാലാഖയായി ചിറക് വിരയിച്ച് Mamta Mohandas, കാണാം മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
പുതിയ കാലഘട്ടത്തിലെ പ്രിയ നായികമാരുടെ പട്ടികയിൽ മലയാളികൾ എന്നും കരുതാറുള്ള നടിയാണ് മംമ്ത മോഹൻദാസ്. ക്യാൻസർ എന്ന മാരക രോഗത്തെ അതിജീവിച്ചെത്തിയ നടി എന്നും എല്ലാവർക്കും ഒരു പ്രചോദനമാണ്.
ക്യാൻസറിന്റെ മുന്നിൽ അടിയറവ് പറയാതെ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് മംമ്ത. പൃഥ്വിരാജ് ചിത്രം ഭ്രമത്തിലാണ് ഏറ്റവും അവസാനമായി മംമ്ത വേഷമിട്ടിരുന്നത്.
ചിത്രത്തിന്റെ റിലീസ് ഇന്ന് യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നടന്നിരുന്നു. അതിന്റെ പ്രചാരണാർഥമാണ് നടി ദുബായിലേക്കെത്തിയത്.
ദുബായിൽ വെച്ചെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. ഫോട്ടോഗ്രാഫർ അവിനാഷ് ദാസാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഇതിന് മുമ്പ് ഇതെ പശ്ചാത്തലത്തിൽ കറുപ്പ് വസ്ത്രം അണിഞ്ഞ നടിയുടെ ഫോട്ടോഷൂട്ട് നടത്തിരുന്നു.