Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ രുചക് രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങൾ!

Sat, 01 Jun 2024-10:06 am,

ജൂൺ 1 ആയ ഇന്ന് ചൊവ്വ അതിൻ്റെ സ്വന്തം രാശിയായ മേടത്തിലേക്ക് സംക്രമിക്കും. ചൊവ്വയുടെ രാശി മാറ്റം മൂലം 5 രാശിക്കാർക്ക് അതിശയകരമായ വിജയം നൽകുന്ന രസകരമായ ഒരു രാജയോഗം രൂപപ്പെടും.

Mars Transit 2024: മേടരാശിയുടെ അധിപനായ ചൊവ്വ ഈ രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഇത്തവണ ചൊവ്വ സംക്രമണം ശരിക്കും പൊളിക്കും.

ജൂൺ ഒന്നിന് നടക്കുന്ന ചൊവ്വ സംക്രമണം ചൊവ്വയെ കൂടുതൽ ശക്തനാക്കും. കൂടാതെ മേടരാശിയിൽ ചൊവ്വയുടെ സംക്രമം രുചക് രാജയോഗം സൃഷ്ടിക്കും.  

 

രുചക് രാജയോഗം 5 രാശികളിൽ ഉള്ളവരിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഇതിലൂടെ ഇവർക്ക് വൻ വിജയവും ഉയർന്ന സ്ഥാനവും ധനവും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം... 

 

മേടം (Aries): മേട രാശിയുടെ ലഗ്നഭാവത്തിൽ ചൊവ്വയുടെ സംക്രമണം നടക്കുന്നതിലൂടെ ഒരു അടിപൊളി രാജയോഗം കൂടി സൃഷ്ടിക്കുകയാണ്.  ഇതിലൂടെ ഇവർക്ക് ജോലിയിൽ മികച്ച വിജയം ലഭിക്കും, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും, സ്നേഹവും പരസ്പര ധാരണയും വർദ്ധിക്കും, ആരോഗ്യം മെച്ചപ്പെടും. 

മിഥുനം (Gemini): ചൊവ്വ സംക്രമണം മിഥുന രാശിക്കാർക്ക് സമ്പത്ത് നൽകും. ബാങ്ക് ബാലൻസ് വർദ്ധിക്കും, അപ്രതീക്ഷിത ധനനേട്ടം ലഭിക്കും,  ബിസിനസ് വിപുലീകരിക്കാൻ വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക് ലഭിച്ചേക്കാം, ആഗ്രഹങ്ങൾ സഫലമാകും. 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് തൊഴിൽപരമായി ചൊവ്വ സംക്രമം വളരെ ഭാഗ്യമായിരിക്കും, പുതിയ ജോലി ലഭിക്കും, സമ്പത്തും വർദ്ധിക്കും വ്യവസായികൾക്ക് വിജയം ലഭിക്കും, ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.

വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വ ആയതിനാൽ ജൂൺ മാസത്തിൽ ഇത്തരക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ സ്വാധീനം വർദ്ധിക്കും, ശത്രുക്കൾ സജീവമായി തുടരുമെങ്കിലും നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളുടെ ജോലി പൂർത്തിയാകും, ധനനേട്ടം ഉണ്ടാകും, വരുമാനത്തിൽ വർദ്ധനവുണ്ടാകാം, ആരോഗ്യം ശ്രദ്ധിക്കുക.

ധനു (Sagittarius): ഈ സമയത്ത് നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിക്ഷേപങ്ങൾ നടത്തുന്നത് നല്ലത്. കരിയറിൽ പ്രമോഷൻ-ഇൻക്രിമെൻ്റ് ലഭിച്ചേക്കാം. ഒരു നല്ല വിലയിരുത്തൽ നിങ്ങളെ സന്തോഷിപ്പിക്കും. ചിലവുകൾ ഉണ്ടാകുമെങ്കിലും മാസാവസാനത്തോടെ നിങ്ങൾക്ക് നല്ല സമ്പാദ്യം ഉണ്ടാകും, പ്രണയ ബന്ധങ്ങളിൽ വിജയം കൈവരിക്കും.

(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link