Mars Transit 2023: മിഥുനം രാശിയിൽ ചൊവ്വ; മെയ് 10 വരെ ഈ 4 രാശിക്കാർക്ക് മോശം സമയം, ശ്രദ്ധിക്കണം!
മിഥുനം: മാർച്ച് 13-ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു. മെയ് 10 വരെയുള്ള കാലയളവിൽ മിഥുന രാശിക്കാർക്ക് കരിയറിൽ തടസ്സങ്ങൾ നേരിടാം. മനസ്സ് ശാന്തമായിരിക്കില്ല. മെയ് 10 വരെ ജാഗ്രത പാലിക്കുക. ജോലികളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ ബുദ്ധിമുട്ടുകൾ വർധിക്കും. സാഹചര്യങ്ങൾ അനുകൂലമല്ല. കരിയറുമായി ബന്ധപ്പെട്ട് നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജോലി മാറ്റങ്ങളും സ്ഥലമാറ്റവുമുണ്ടാകും.
വൃശ്ചികം: വൃശ്ചിക രാശിക്കാർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഈ മോശം സമയം നിങ്ങളുടെ സംസാരത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. ജോലിസ്ഥലത്ത് അതിന്റെ സ്വാധീനം പ്രകടമാണ്. അമിതമായ സംസാരം നിയന്ത്രിക്കണം.
കുംഭം: മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം കുംഭം രാശിക്കാർക്ക് ദോഷം വരുത്താൻ സാധ്യതയുണ്ട്. തൊഴിൽ, കുട്ടികൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ പെട്ടെന്നുള്ള മാറ്റങ്ങളുണ്ടാകാം. ബിസിനസിൽ റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)