Mangal Margi 2023: ഇടവം രാശിയിൽ ചൊവ്വ നേർരേഖയിൽ; 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മേടം: ചൊവ്വയുടെ നേർരേഖയിലേക്കുള്ള ചലനം മേടം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇവർ തങ്ങളുടെ പണികൾ പോസിറ്റീവ് ചിന്താഗതിയോടെ മുന്നോട്ട് കൊണ്ടുപോകും. ഇക്കാരണത്താൽ കരിയർ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാനാകും. കോപം നിയന്ത്രിക്കണം.
ഇടവം: ഇടവം രാശിക്കാരുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ഈ സമയം മാറികിട്ടും. അവിവാഹിതർ വിവാഹിതരാകും. ദാമ്പത്യത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. പങ്കാളിത്ത ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയം.
മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽപരമായി ചില നല്ല വാർത്തകൾ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പരീക്ഷകളിൽ വിജയം നേടാം. വരുമാനം വർധിക്കും.
ചിങ്ങം: ഈ ആളുകൾക്ക് ഭൂമി നിർമ്മാണത്തിൽ നിന്ന് വലിയ നേട്ടം ലഭിക്കും. വസ്തുവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും. പുതിയ വാഹനം വാങ്ങാൻ സാധ്യത. വിവാഹത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വ്യവസായികൾക്ക് ലാഭസാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)