Mangal -Shukra Gochar 2024: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല; ചൊവ്വയുടേയും ശുക്രന്റേയും രാശിമാറ്റം അത്ഭുതം സൃഷ്ടിക്കും
ചൊവ്വയ്ക്കും ശുക്രനും ആണ് ഈ മാസത്തിൽ രാശിമാറ്റം സംഭവിക്കാൻ പോകുന്നത്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നത്. സമ്പത്ത്, സ്വത്ത്, സൗന്ദര്യം, സ്നേഹം എന്നിവയുടെ ആളാണ് ശുക്രൻ. ഏപ്രിൽ 23-ന് ചൊവ്വ മീനരാശിയിലേക്കും ഏപ്രിൽ 25-ന് ശുക്രൻ മേടരാശിയിലേക്കും പ്രവേശിക്കും. മേടം, വൃശ്ചികം എന്നിവയുടെ അധിപനായാണ് ചൊവ്വ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം നാല് രാശിക്കാർക്ക് ശുഭകരമാണെന്നാണ് ജ്യോതിഷവിധി
മേടം - ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം മേടരാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജോലി ചെയ്യുന്നവർക്കും സ്വന്തമായി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർക്കും ഈ സംക്രമണത്തിൽ നിന്ന് ഏറെ ഗുണങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ വരുമാനത്തിലും വർദ്ധനയുണ്ടാവും. നിക്ഷേപങ്ങൾ നടത്തി ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുകൂല സമയമാണ്. മേടരാശിക്കാർക്ക് സന്തോഷിക്കാൻ വേറേയും കാര്യങ്ങളുണ്ട്... കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും!
ഇടവം - ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം ഇടവ രാശിക്കാർക്കും ഏറെ അനുകൂലമാണ്. ജീവിതത്തിൽ സന്തോഷവും പുരോഗതിയും കൈവരിക്കാനാകും. എല്ലാ കാര്യത്തിലും ഏറ്റവും നിർണായകം ഭാഗ്യം എന്ന ഘടകമാണ്. ഈ സംക്രമണത്തിൽ ഇടവരാശിക്കാർക്കൊപ്പം ഭാഗ്യവും ഉണ്ടായിരിക്കും. ഏറെ കാലമായി വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പ്രത്യേകിച്ച് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കപ്പെടും. ഇതിനെല്ലാം അപ്പുറം ഈ രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടുകയും ചെയ്യും.
കന്നി - കന്നി രാശിക്കാർക്കും ഈ സംക്രമണം അനുകൂലമാണ്. ശത്രുദോഷം തീരും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇക്കാലമത്രയും പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ശത്രുക്കൾ എല്ലാം ഈ സംക്രമണത്തോടെ നാമാവശേഷമാകും. ഏറെ കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തിയും ലഭിക്കും. കോടതികളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കന്നി രാശിക്കാർക്ക് ഇത് സന്തോൽം പകരുന്ന കാലം ആയിരിക്കും. ഇത്തരം കേസുകളിൽ അനുകൂല വിധിയും ലഭിക്കും.
തുലാം - ഈ സംക്രമണം തുലാം രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. പ്രത്യേകിച്ചും, ചെലവുകളിൽ നട്ടം തിരിയുന്നവരാണെങ്കിൽ! ചെലവുകളിൽ നിന്ന് രക്ഷനേടാം എന്നത് മാത്രമല്ല, വരുമാനത്തിലും വലിയ വർദ്ധനയുണ്ടാകും. പണം സമ്പാദിക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷമാകും. ജോലിയിലും ബിസിനസ്സിലും അഭിവൃദ്ധിയുണ്ടാകും. കുടംബ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. രോഗശാന്തിയും ഈ സംക്രമണം തുലാം രാശിക്കാർക്ക് പ്രദാനം ചെയ്യുന്നുണ്ട്.