Manju Pathrose : `അന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ..`; പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജു പത്രോസ്, ചിത്രങ്ങൾ കാണാം

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

അന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ.. ഇനിയെൻ്റെ ഉൾപൂവിൽ മിഴിനീരു നീ.. എന്ന ഗാനത്തിന്റെ വരികൾക്ക് ഒപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

2003 ൽ ലോഹിതദാസ് ചിത്രം ചക്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും, ഏറെ ശ്രദ്ധ നേടിയത് മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ്.
തുടർന്ന് നിരവധി സിനിമകളിൽ മഞ്ജു അഭിനയിച്ചു. രേവതിയോടൊപ്പമുള്ള ഭൂതകാലം എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസായത്.