സൗബിനൊപ്പം ഒരു റൈഡ്; ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ
നടി മഞ്ജു വാര്യർ ഇപ്പോൾ ബൈക്ക് റൈഡിങ് കമ്പത്തിലാണ്. അജിത്തിനോടൊപ്പമുള്ള തുനിവ് എന്ന ചിത്രത്തിന് ശേഷം മഞ്ജു കോ-റൈഡറായി ഹിമാലയൻ ട്രിപ്പ് പോയിരുന്നു
തുടർന്ന് അടുത്തിടെയാണ് മലയാളത്തിലെ പ്രിയനടി ഡ്രൈവിങ് ലൈസൻസെടുക്കുന്നത്.
ഇപ്പോൾ സൗബിൻ ഷഹീറിനൊപ്പം റൈഡിന് പോയ ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം നിർമ്മാതാവ് ബിനീഷ് ചന്ദ്രനുമുണ്ട്.
അടുത്തിടെയാണ് സൗബിൻ തന്റെ പുതിയ സൂപ്പർ ബൈക്ക് വാങ്ങിയത്