Manju Warrier: ലണ്ടനില്‍ അടിച്ചുപൊളിച്ച് മഞ്ജു; സണ്‍ കിസ്ഡ് ചിത്രങ്ങളുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍
സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ സജീവമാണ്.
രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്.
സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്.
ലണ്ടൻ യാത്രയിലെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
'ഒഴിവു കഴിവുകളെക്കാൾ ശക്തരാവണം നമ്മൾ' എന്ന അടിക്കുറിപ്പോടെ മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ വൈറലാണ്.
ടീ- ഷർട്ടും ജീൻസും കൂളിംഗ് ഗ്ലാസും ഒക്കെ ഇട്ട് വളരെ സ്‌റ്റൈലിഷായുള്ള മഞ്ജുവിനെ ചിത്രത്തിൽ കാണാം.