Chaitra Navratri 2024: നവരാത്രിയിൽ 30 വർഷത്തിന് ശേഷം 4 അപൂർവ്വ സംയോഗം; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!
Chaitra Navratri: ജ്യോതിഷപ്രകാരം ചൈത്ര നവരാത്രി ഇന്ന് മുതൽ അതായത് ഏപ്രിൽ 9 മുതൽ ആരംഭിക്കുകയാണ്. ചൈത്ര മാസത്തിലെ ശുക്ലപക്ഷ പ്രതിപാദത്തില്‍ ആരംഭിച്ച് നവമി തിഥിക്കാണ് നവരാത്രി അവസാനിക്കുന്നത്. നവരാത്രിയുടെ ആദ്യ ദിവസം ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെയും ആചാരങ്ങളോടെ ആരാധിക്കും. ഈ വർഷത്തെ നവരാത്രി വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്
ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഇത്തവണത്തെ ചൈത്ര നവരാത്രിയിൽ 30 വർഷങ്ങൾക്ക് ശേഷം അപൂർവവും അതിശയകരവുമായ സംയോഗങ്ങൾ നടക്കും. നവരാത്രിയുടെ ആദ്യ ദിവസമായ ഇന്ന് അമൃത് സിദ്ധി യോഗം, സർവാർത്ത സിദ്ധി യോഗം, ശശ് യോഗം, അശ്വിനി നക്ഷത്രം തുടങ്ങിയ അത്ഭുതകരമായ കോമ്പിനേഷനുകൾ രൂപപ്പെടുന്നുണ്ട്.
ഇങ്ങനെ 4 അപൂർവ സംയോഗങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴെല്ലാം അത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബാധിക്കും. ഇതിലൂടെ നവരാത്രിയിൽ ഏതൊക്കെ രാശിക്കാരാണ് മിന്നിത്തിളങ്ങുന്നതെന്ന് നമുക്ക് നോക്കാം...
മേടം (Aries): ജ്യോതിഷ പ്രകാരം നവരാത്രിയിലെ നാല് അത്ഭുതകരമായ സംയോഗങ്ങൾ കാരണം ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം മേട രാശിക്കാർക്ക് ഉണ്ടാകും. ദുർഗ്ഗാ ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസിൽ വൻ പുരോഗതി, വിവാഹിതരല്ലാത്തവർക്ക് നല്ല ബന്ധങ്ങൽ ലഭിച്ചേക്കാം, നവരാത്രി വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായിരിക്കും, ഇവർക്ക് ജോലിയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും
മിഥുനം (Gemini): ചൈത്രമാസത്തിലെ നവരാത്രിയിൽ മിഥുന രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. മിഥുന രാശിയിലുള്ള ആളുകൾക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും, ഒരു വലിയ ബിസിനസുകാരനെ ഈ സമയം പരിചയപ്പെടാം. നവരാത്രിയിലെ ഈ സംയോഗം ഇവർക്ക് വളരെ ശുഭകരവും പ്രയോജനപ്രദവുമായിരിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടം, ധനനേട്ടം എന്നിവ ഉണ്ടാകാം
കർക്കടകം (Cancer): ജ്യോതിഷികൾ പറയുന്നതനുസരിച്ച് ചൈത്ര നവരാത്രിയുടെ ആദ്യ ദിവസത്തെ നാല് അത്ഭുതകരമായ യോഗങ്ങൾ ഇവർക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, ജീവിതത്തിൽ നല്ല ഫലങ്ങൾ, രാഷ്ട്രീയ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നവരാത്രി വളരെ ശുഭകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)