March Planet Transit: മാര്‍ച്ച് മാസം 5 പ്രധാന ഗ്രഹങ്ങൾ സംക്രമിക്കും, ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!

Fri, 01 Mar 2024-11:49 pm,

ഈ ഗ്രഹങ്ങൾ 2024 മാര്‍ച്ച്‌ മാസത്തില്‍ സംക്രമിക്കും

ജ്യോതിഷം അനുസരിച്ച് എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങളിൽ മാറ്റം വരുത്തുന്നു. ഈ ജ്യോതിഷ സംഭവം 12 രാശികളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. മാർച്ച് 7 ന് ബുധൻ മീനരാശിയിൽ സംക്രമികും, മാർച്ച് 15 ന് അതേ രാശിയിൽ ഉദിക്കുകയും ചെയ്യും. അതേ സമയം മാർച്ച് 7 ന് കുംഭ രാശിയിൽ ശുക്രൻ സംക്രമിക്കും. ഈ രാശിയിൽ ശുക്രൻ ശനിയെയും സൂര്യനെയും കണ്ടുമുട്ടും. മാർച്ച് 14 ന് സൂര്യൻ മീനരാശിയിൽ പ്രവേശിക്കും. മാർച്ച് 15 ന് കുംഭ രാശിയിൽ ചൊവ്വ സംക്രമിക്കാൻ പോകുന്നു. അവിടെ, ശുക്രനും ശനിയും ഇതിനകം ഉണ്ട്. അത്തരമൊരു പ്രത്യേക ജ്യോതിഷ സാഹചര്യം ചില രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ഭാഗ്യം സമ്മാനിക്കും. 6 രാശിക്കാർക്ക് ഈ സമയം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് അറിയാം. 

ഇടവം രാശി  (Taurus Zodiac Sign) 

ഇടവം  രാശിക്കാർക്ക് അപ്രതീക്ഷിതമായി ശുഭ വാർത്തകൾ ലഭിച്ചേക്കാം. ഉയർന്ന വരുമാനമുള്ള ഒരു പുതിയ ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ഇതുമൂലം നിങ്ങളുടെ ബാങ്ക് ബാലൻസ് അതിവേഗം വർദ്ധിക്കും. വിവാഹം ഉറപ്പിച്ചേക്കാം.

കർക്കിടകം  രാശി  (Cancer Zodiac Sign) 

കർക്കടക രാശിക്കാർക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം പൂർത്തീകരിക്കപ്പെടും, ചിലർ വിദേശത്ത് അവധിക്ക് പോയേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഒരാളെ സമ്പന്നനാക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. വിവാഹം നടന്നേക്കാം. 

ചിങ്ങം രാശി (Leo Zodiac Sign) 

മാര്‍ച്ച്‌ മാസം ഗ്രഹങ്ങളുടെ രാശിയിൽ വരുന്ന മാറ്റങ്ങൾ ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. ജോലിയിൽ വിജയം കണ്ടു തുടങ്ങും. പങ്കാളിത്ത ബിസിനസിന് നല്ല ലാഭം ലഭിക്കും. നിങ്ങൾക്ക് ഒരു പ്രധാന യാത്ര പോകാം. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും.  

കന്നി  രാശി (Virgo Zodiac Sign) 

കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. പണമൊഴുക്കിന് പുതിയ വഴികൾ സൃഷ്ടിക്കും. നിങ്ങളുടെ ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ ആകർഷണീയത വർദ്ധിക്കും. സ്ഥാനമാനങ്ങളും വരുമാനവും  വർദ്ധിക്കും. ഏത് ജോലിയിലും ആഗ്രഹിച്ച വിജയം കൈവരിക്കാനാകും. 

വൃശ്ചികം രാശി  (Scorpio Zodiac Sign) 

വൃശ്ചിക രാശിക്കാർക്ക് മാർച്ചിൽ വീടോ വാഹനമോ വാങ്ങാം. നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധങ്ങൾ മെച്ചപ്പെടും. നിങ്ങൾ നല്ല ജോലി ചെയ്യുകയും പ്രശംസ നേടുകയും ചെയ്യും. പ്രൊമോഷൻ ശമ്പള വര്‍ദ്ധന എന്നിവയ്ക്ക് സാധ്യത. 

കുംഭം രാശി (Aquarious Zodiac Sign) 

കുംഭം രാശിക്കാർക്ക് മാർച്ച് മാസത്തിൽ അവർ കാത്തിരുന്ന സുവർണാവസരം ലഭിച്ചേക്കാം. ബിസിനസ്സുകാർക്ക് സമയം പ്രത്യേകിച്ച് അനുകൂലമാണ്. ജോലി ചെയ്യുന്നവർക്ക് നല്ല വരുമാനം ഉണ്ടാകും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. എല്ലാ ജോലികളും പൂർത്തിയാക്കും. ചൊവ്വയുടെ സ്വാധീനത്താൽ ധൈര്യം വർദ്ധിക്കും.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link