Mangal - Ketu Yuti: ചൊവ്വ-കേതു സംയോ​ഗം ഈ രാശിക്കാരെ ബാധിക്കും, ശ്രദ്ധിക്കുക

Thu, 24 Aug 2023-5:30 am,

ജ്യോതിഷ പ്രകാരം ജാതകത്തിൽ കേതുവിന്റെ സ്ഥാനം അശുഭമാണെങ്കിൽ ജീവിതത്തിൽ പ്രശ്‌നങ്ങൾ വർദ്ധിക്കും. ഏകദേശം 2 മാസങ്ങൾക്ക് ശേഷം കേതുവിന്റെ ചലനം മാറാൻ പോകുകയാണ്. തുലാം രാശിയിൽ സഞ്ചരിക്കുന്ന കേതു ഒക്ടോബർ 30-ന് കന്നിരാശിയിൽ പ്രവേശിക്കും.

കേതുവിന്റെ ഈ സംക്രമണത്തോടെ കന്നിരാശിയിൽ ചൊവ്വയുടെയും കേതുവിന്റെയും കൂടിച്ചേരൽ ഉണ്ടാകും. ചൊവ്വ-കേതുവിന്റെ ഈ സംയോജനം ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ സമയത്ത് ശ്രദ്ധിക്കേണ്ട രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

ഇടവം: കേതുവും ചൊവ്വയും കൂടിച്ചേരുന്നത് ഇടവം രാശിക്കാർക്ക് അശുഭകരമാണ്. ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയമായിരിക്കും. ജോലിയിൽ സമ്മർദ്ദം ഉയർന്നേക്കാം. ശ്രദ്ധാപൂർവം മാത്രം തീരുമാനങ്ങൾ എടുക്കുക.

മിഥുനം: മിഥുനം രാശിക്കാർക്ക് ചൊവ്വയും കേതുവും കൂടിച്ചേരുന്നത് ഗുണകരമല്ല. വ്യക്തിജീവിതത്തിലും തൊഴിൽപരമായ ജീവിതത്തിലും പ്രശ്നങ്ങൾ വർദ്ധിക്കും. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.

കന്നി: ചൊവ്വയും കേതുവും കൂടിച്ചേരുന്നത് കന്നിരാശിക്ക് നല്ലതല്ല. ചില പ്രവൃത്തികളിൽ കാലതാമസം ഉണ്ടായേക്കാം. സാമ്പത്തിക ചെലവുകൽ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാകും. അനാവശ്യ വഴക്കുകൾ ഒഴിവാക്കുക.

ധനു: ചൊവ്വയും കേതുവും ചേരുമ്പോൾ ധനു രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കുക. തർക്കം ഒഴിവാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link