Mars Transit 2022: ചൊവ്വ രാശിമാറ്റം: മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണകാലം തുടങ്ങും

Tue, 27 Sep 2022-2:27 pm,

മേടം: മേടം രാശിക്കാർക്ക് ചൊവ്വയുടെ രാശിമാറ്റം വളരെ അനുകൂലമായിരിക്കും. അവർ മാനസിക ധൈര്യം വർധിപ്പിക്കും. ഇവർക്ക് വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഇവർക്ക് ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിക്കും. സ്ഥാനക്കയറ്റം ലഭിക്കും. വരുമാനവും വർധിക്കും.

 

ഇടവം: ഇടവം രാശിക്കാർക്ക് ചൊവ്വയുടെ സ്ഥാനമാറ്റം ഏറെ ഗുണം ചെയ്യും. നിക്ഷേപിക്കുന്നിടത്ത് നിന്നെല്ലാം ലാഭം ലഭിക്കും. എന്നാൽ അനാവശ്യമായി പണം ചെലവഴിക്കരുത്. ബിസിനസിലും ലാഭം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ചില പ്രധാന ജോലികൾ പൂർത്തിയാകും. ആരോഗ്യം ശ്രദ്ധിക്കുക.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ചൊവ്വ സംക്രമം വലിയ നേട്ടങ്ങൾ നൽകും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. ധാരാളം പണം സമ്പാദിക്കും. വരുമാനം വർധിക്കും. കഠിനാധ്വാനം ഫലം കാണും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വസ്തുവകകളിൽ നിക്ഷേപിക്കാൻ നല്ല സമയമാണിത്.

 

കന്നി: കന്നിരാശിക്ക് ഈ കാലയളവിൽ തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ അനുകൂല സമയമാണ്. പുതിയ അവസരങ്ങൾ വന്നുചേരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ വീടും വാഹനവും വാങ്ങാം.

 

കുംഭം: കുംഭ രാശിക്കാർക്ക് പല മേഖലകളിലും ചൊവ്വയുടെ രാശിമാറ്റം ഗുണം ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കാര്യക്ഷമതയോടെ ജോലി വേഗത്തിൽ പൂർത്തിയാകും. ഏത് പ്രോജക്റ്റിലും നന്നായി പ്രവർത്തിക്കുന്നു. എന്നാൽ കുറുക്കുവഴികൾ ഒഴിവാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അതിന് ഉത്തരവാദിയല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link