Mars Transit 2023: സ്ഥലം ഒരുക്കിക്കോളൂ, ചൊവ്വ സംക്രമണം ഈ രാശിക്കാരുടെ മേല്‍ പണമഴ പെയ്യിക്കും!!

Wed, 02 Aug 2023-6:03 pm,

ജൂലൈ 1 ന് ചൊവ്വ ചിങ്ങത്തില്‍ സംക്രമിച്ചിരുന്നു, ആഗസ്റ്റ് 18 വരെ ചൊവ്വ ഈ രാശിയിൽ തുടരും. അതിനുശേഷം, ചിങ്ങം രാശി വിട്ട് കന്നി രാശിയിൽ പ്രവേശിക്കും. ആഗസ്റ്റ് 18-ന് കന്നി രാശിയിൽ ചൊവ്വയുടെ പ്രവേശനം പല രാശിക്കാരെയും ബാധിക്കും.  ഏത് രാശിക്കാർക്കാണ് ചൊവ്വയുടെ സംക്രമണം ശുഭകരവും ഫലദായകവുമാകാൻ പോകുന്നതെന്ന് അറിയാം... 

മേടം രാശി (Aries Zodiac Sign) 

ജ്യോതിഷ പ്രകാരം, ഓഗസ്റ്റ് 18 ന് ചൊവ്വ കന്നി രാശിയില്‍ സംക്രമിയ്ക്കുന്നത് പല രാശികളിലുമുള്ള ആളുകളെ  ബാധിക്കുമെങ്കിലും മേടം രാശിയിൽ ചൊവ്വ ആറാം ഭാവത്തിൽ സഞ്ചരിക്കാൻ പോകുന്നു. ഒരു ആരോഗ്യ മത്സരത്തിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ കാലയളവിൽ വളരെ അനുകൂല ഫലങ്ങൾ ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. എന്നിരുന്നാലും, ഈ സമയത്ത് ചിലവുകള്‍ അധികമാകാം...   

മിഥുനം രാശി (  Gemini Zodiac Sign) 

ജ്യോതിഷ പ്രകാരം കന്നി രാശിയിൽ ചൊവ്വയുടെ പ്രവേശനം മിഥുന രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് വാസ്തു, വീട് തുടങ്ങിയവ വാങ്ങാനുള്ള അവസരം ലഭിക്കും. ഇതോടൊപ്പം, ഈ സമയം ബിസിനസുകാര്‍ക്ക് വലിയ വിജയവും സാമ്പത്തിക നേട്ടവും നൽകും. പെട്ടെന്ന് നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. തൊഴിൽ ചെയ്യുന്നവർ ജോലിയിൽ പൂർണ ശ്രദ്ധ ചെലുത്തേണ്ടതായി വരും. എങ്കിൽ മാത്രമേ പുരോഗതി സാധ്യമാകൂ. 

കർക്കിടക രാശി  ( Cancer Zodiac Sign) 

ഈ രാശിയുടെ മൂന്നാം ഭാവത്തിൽ ചൊവ്വ സംക്രമിക്കാൻ പോകുന്നു. ഈ രാശിക്കാരുടെ സഹോദരങ്ങളുമായി  സ്നേഹം വർദ്ധിക്കും. ആത്മവിശ്വാസവും ഊർജവും വർദ്ധിക്കും. സന്തോഷത്തിനും സമൃദ്ധിക്കും ഒപ്പം എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പ്രമോഷനും ഇൻക്രിമെന്‍റും ലഭിക്കും. കുടുംബത്തിന്‍റെ പിന്തുണ ലഭിക്കും. 

വൃശ്ചികം രാശി  (Scorpio Zodiac Sign) 

ഈ രാശിയിലെ പതിനൊന്നാം ഭാവത്തിൽ ചൊവ്വ സംക്രമിക്കാൻ പോകുന്നു. ഇത് ലാഭത്തിന്‍റെയും ആഗ്രഹങ്ങളുടെയും വീടായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാര്‍ക്ക് അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. കുടുംബത്തിന്‍റെ പൂർണ പിന്തുണ ലഭിക്കും. ഇത് മാത്രമല്ല, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനക്കയറ്റത്തിനും  സാധ്യതയുണ്ട്. 

  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link