Mars Transit 2023: ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ചൊവ്വ അനുകൂലം, ആഗസ്റ്റ് 18 മുതൽ പണത്തിന്‍റെ പെരുമഴ!!

Fri, 11 Aug 2023-11:47 am,

കർക്കിടകം രാശി (Cancer Zodiac Sign) 

കർക്കടക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം വളരെയേറെ ശുഭകരമായിരിക്കും. ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരില്‍ പുതിയ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും നിറയ്ക്കും. ഈ രാശിക്കാര്‍ ആശയവിനിമയത്തിൽ പ്രാവീണ്യമുള്ളവര്‍ ആയിരിയ്ക്കും, ഇവര്‍ കാര്യങ്ങളെ നിർഭയം നേരിടുകയും വിജയം നേടുകയും ചെയ്യും. മാധ്യമങ്ങൾ, അഭിഭാഷകർ, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ അനുകൂലമായിരിയ്ക്കും. 

വൃശ്ചികം ( Scorpio Zodiac Sign) 

വൃശ്ചിക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം വളരെ ശുഭകരമായിരിക്കും. നിങ്ങൾക്കായി ശക്തമായ ഒരു നെറ്റ്‌വർക്ക് നിർമ്മിക്കാൻ നിങ്ങൾക്ക് കഴിയും. എതിരാളികളെ പരാജയപ്പെടുത്തും. നിങ്ങൾ ഒരു വായ്പയെടുക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ക്ക് ലഭിക്കും, നിങ്ങള്‍ നേരിടുന്ന ശാരീരിക അസ്വസ്ഥതയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.  അതായത്, ഈ സമയം ആരോഗ്യനിലയില്‍ ലഭിക്കുന്ന പുരോഗതി വലിയ ആശ്വാസം നൽകും. ഒപ്പം  പണം ഗുണം ചെയ്യും. 

ധനു  (Sagittarius Zodiac Sign) 

ചൊവ്വയുടെ സംക്രമണം ധനു രാശിക്കാരുടെ തൊഴിൽ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും, അതായത് അവസരം വന്നുചേരും, അത് കരിയറിലെ ഒരു വലിയ നാഴികക്കല്ലായി തെളിയിക്കാനാകും. നിങ്ങൾ ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞവരായിരിക്കും. ജോലിസ്ഥലത്ത് പ്രശംസ ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ വ്യക്തിജീവിതം അത്ര മെച്ചമായിരിക്കില്ല...   

മകരം  (Capricorn Zodiac Sign) 

ചൊവ്വയുടെ സംക്രമം മകരം രാശിക്കാർക്ക് ആരോഗ്യപരമായ നേട്ടങ്ങൾ നൽകും. തീർത്ഥാടനത്തിന് പോകാനുള്ള അവസരം ലഭിക്കും. ദാനധര്‍മ്മങ്ങള്‍ക്ക് പറ്റിയ സമയം, നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സംസാരത്തിൽ സംയമനം പാലിച്ചാൽ വലിയ ലാഭം നേടാം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link