Mars Transit: ഏഴ് തവണ രാശിമാറും; 2025 ഇവർക്ക് മികച്ച വർ‌ഷം, ചൊവ്വ നൽകും നേട്ടങ്ങൾ എന്തൊക്കെ?

Fri, 13 Dec 2024-9:23 pm,

2025ൽ ഏഴ് തവണയാണ് ചൊവ്വ അതിന്റെ രാശിമാറാൻ പോകുന്നത്. ജനുവരിയില്‍ മിഥുനം രാശിയിലും ഏപ്രിലിൽ കര്‍ക്കടകം രാശിയിലും ജൂണിൽ ചിങ്ങത്തിലും കന്നി രാശിയിൽ ജൂലൈ മാസത്തിലും ചൊവ്വ പ്രവേശിക്കും.

തുടർന്ന് സെപ്തംബറില്‍ തുലാം രാശിയിലും, ഒക്ടോബറില്‍ വൃശ്ചികം രാശിയിലും, ഡിസംബറില്‍ ധനു രാശിയിലും പ്രവേശിക്കും. ഈ രാശിമാറ്റങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

മിഥുനം രാശിക്കാര്‍ക്ക് വളരെ മികച്ച വർഷമായിരിക്കും 2025. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജോലികളെല്ലാം വേ​ഗത്തിൽ തീർക്കാൻ സാധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് നല്ല സമയമാണ്. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. 

കർക്കടകം രാശിക്കാർക്ക് കുടുംബ പ്രശ്‌നങ്ങള്‍ മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടക്കാർക്ക് ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളം വർധിക്കാനും സാധ്യതയുണ്ട്. ബിസിനസിലും പുരോ​ഗതിയുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയും. 

വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ വളർച്ചയുണ്ടാകും. പുതിയ അവസരങ്ങൾ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സന്തോഷം നിറഞ്ഞ വർഷമായിരിക്കും 2025. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസിൽ ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല വർഷമാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link