Maruti suzuki grand vitara: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി; മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പുറത്തിറക്കി
അർബൻ ക്രൂയിസറിനും ഗ്ലാൻസയ്ക്കും ശേഷം ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തിൽ നിർമ്മിച്ച പുതിയ മോഡലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി എപ്പോൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും.
ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, പിൻ യാത്രക്കാർക്ക് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി പുതിയ 2022 മാരുതി സുസുക്കി ബ്രെസ്സ കോംപാക്റ്റ് എസ്‌യുവിയുടെ ക്യാബിനോട് സാമ്യമുള്ളതാണ്.
ഡ്യൂവൽ ടോൺ ഇന്റീരിയറാണ് കാറിനുള്ളത്. ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും പാഡഡ് ലെതറും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചിരിക്കുന്നു.