സ്വന്തമായി ഒരു ചെറിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ തീര്‍ച്ചയായും Altoയുടെ പുതിയ മോഡലിനെപ്പറ്റി അറിഞ്ഞിരിക്കണം

Thu, 25 Mar 2021-1:24 pm,

ഒരു ചെറിയ കാർ (5 Seater) വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, മാരുതി ആൾട്ടോയുടെ   (Maruti Alto) പുതിയ മോഡലിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..  മികച്ച സവിശേഷതകളും ഒപ്പം കുറഞ്ഞ വിലയും,  വിപണിയില്‍  എത്തും മുന്‍പ്  തന്നെ വാഹനം ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ്.

മാരുതി ആൾട്ടോ 2021ന്‍റെ  പുതിയ മോഡൽ ഈ വർഷം ജൂണിൽ വിപണിയിലെത്തും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും വാഹനം ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളെ കീഴടക്കുമെന്നും  കമ്പനി  പറയുന്നു..  

മാരുതി സുസുക്കി ആൾട്ടോ 2021ന്‍റെ  ഔദ്യോഗിക വില കമ്പനി ഇതുവരെ പരാമർശിച്ചിട്ടില്ലെങ്കിലും ഡല്‍ഹിയില്‍  വില ഏകദേശം 3-4  ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍.. 8 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് മാരുതി സുസുക്കി Alto ലഭ്യമാകുന്നത്. 

 

35 ലിറ്ററാണ് ആള്‍ട്ടോയുടെ ഇന്ധനശേഷി. ARAI ടെസ്റ്റില്‍ 22.05 കിലോമീറ്റര്‍ മൈലേജാണ് മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.  മൈലേജ് പെട്രോള്‍ 22.05, സിഎന്‍ജി 31.59. 

സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചാണ് പുതിയ Alto മാരുതി പുറത്തിറക്കുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്‍റി- ലോക്ക്  ബ്രേക്കി൦ഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കി൦ഗ്   സെന്‍സറുകള്‍ എന്നിവയെല്ലാം കാറിലെ അടിസ്ഥാന സവിശേഷതകളാണ്. കൂടാതെ, USB, ബ്ലുടൂത്ത്, AUX കണക്ടിവിറ്റിയും ലഭ്യമായിരിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link