7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കൊപ്പം ഇവർക്കും ലഭിക്കും ബമ്പർ ദീപാവലി സമ്മാനങ്ങൾ!

Sat, 19 Oct 2024-12:02 pm,

7th Pay Commission DA Hike: മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA) വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

3 ശതമാനം DA വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.  ഇതോടെ DA 50 ശതമാനത്തിൽ നിന്നും 53% ആയി ഉയരും. DA, DR വർദ്ധനവ് 2024 ജൂലൈ 1 മുതൽ  നടപ്പിലാക്കും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനത്തിൻ്റെ ആനുകൂല്യം  ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും.

അതിനിടെ ഈ അഞ്ച് സംസ്ഥാന സർക്കാരുകളും തങ്ങളുടെ ജീവനക്കാർക്കുള്ള ഡിഎ വർദ്ധിപ്പിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഡിഎ വർദ്ധനവ് ജീവനക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുമെന്നതിൽ സംശയമില്ല.

ദീപാവലിക്ക് മുമ്പുള്ള ഡിഎ വർദ്ധനവും പെൻഷൻകാർക്കുള്ള ഡിയർനസ് റിലീഫിലെ (DR) 3% വർദ്ധനവും ജൂലൈ 1 മുതലുള്ളത് പ്രാബല്യത്തിൽ വരും. ഒക്‌ടോബർ മാസത്തിൽ ശമ്പളത്തോടൊപ്പം ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്നു മാസത്തെ കുടിശ്ശികയും നൽകും. ഇതുകൂടാതെ ഏതൊക്കെ സംസ്ഥാന സർക്കാരുകളാണ് ജീവനക്കാർക്ക് ദീപാവലി സമ്മാനങ്ങൾ നൽകിയതെന്നറിയാം....

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ (PSUs) ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ഡിയർനസ് അലവൻസ് (ഡിഎ) 4% വർദ്ധിപ്പിക്കാൻ ഒഡീഷ (Odisha) സർക്കാർ അംഗീകാരം നൽകി. 2017 ലെ പുതുക്കിയ ശമ്പള സ്‌കെയിലിൻ്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ശമ്പളം നൽകുന്നത്. ഈ വർദ്ധനവിന് ശേഷം DA 46% ൽ നിന്ന് 50% ആയി ഉയർന്നിരിക്കുകയാണ്.  ഇത് 2024 ജനുവരി 1 മുതലുള്ളതാണ് പ്രാബല്യത്തിൽ വരുന്നത്

ദസറ പ്രമാണിച്ച് ഹിമാചൽ പ്രദേശ് (HP) മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ (DA) 4% വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.  ഇത് 2023 ജനുവരി 1 മുതൽ ഇത് നടപ്പിലാക്കും. ഇതുകൂടാതെ സർക്കാർ ജീവനക്കാരുടെ കുടിശ്ശികയുള്ള മെഡിക്കൽ ബില്ലുകളും 75 വയസ്സിനു മുകളിലുള്ള പെൻഷൻകാർക്കുള്ള പെൻഷൻ കുടിശ്ശികയും ഉടൻ നൽകും

സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (DA) ജാർഖണ്ഡ് (Jharkhand) സർക്കാർ 9% വർധിപ്പിച്ചു. നേരത്തെ ആറാം കേന്ദ്ര ശമ്പള കമ്മീഷനു കീഴിൽ ജീവനക്കാർക്ക് 230% ഡിഎ ലഭിച്ചിരുന്നു. പുതിയ DA വർദ്ധനവോടെ ഇത് 239 ശതമാനമായി ഉയറം. 2024 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും

ദീപാവലിക്ക് മുൻപ് ഛത്തീസ്ഗഡ് (Chhattisgarh) മുഖ്യമന്ത്രി വിഷ്ണു ദേവ സായിയും സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ (DA) 4% വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തോടെ ഇവിടുത്തെ ജീവനക്കാരുടെ ക്ഷാമബത്ത 50% ആയി ഉയർന്നിരിക്കുകയാണ്.

ദുർഗാപൂജയ്ക്ക് മുൻപ് സിക്കിം സർക്കാരും തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്തയിൽ (DA) 4% വർദ്ധനവ് പ്രഖ്യാപിചിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2024 ജനുവരി 1 മുതൽ 46 ശതമാനത്തിന് പകരം 50% ഡിഎ ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link