Earthqauke In Turkey: ഭൂകമ്പത്തിന് ശേഷം തുർക്കി-സിറിയയിൽ കണ്ട ഭയാനക ദൃശ്യം! പൊലിഞ്ഞത് 568 പേരുടെ ജീവൻ

Mon, 06 Feb 2023-4:38 pm,

തിങ്കളാഴ്ച പുലർച്ചെ തെക്ക്-കിഴക്കൻ തുർക്കിയിലും സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ 568 പേർ മരിച്ചു. അവശിഷ്ടങ്ങൽക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ 900 ലധികം പേർ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

തുർക്കിയിലും സിറിയയിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ സഹായത്തിനായി അഭ്യർത്ഥിക്കുന്നുണ്ട്. തുർക്കി-സിറിയ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെ തുർക്കിയിലെ ഗാസിയാൻടെപ് നഗരത്തിന്റെ വടക്ക് ഭാഗമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുകയാണെന്ന് തുർക്കി പ്രസിഡന്റ് തയ്യബ് എർദോഗൻ ട്വീറ്റ് ചെയ്തു. 

ഭൂചലനത്തിനു ശേഷവും ഇവിടെ ആറോളം പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങളിലേക്ക് ആളുകൾ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു അറിയിച്ചിട്ടുണ്ട്. 

130 കെട്ടിടങ്ങളെങ്കിലും തകർന്നതായിട്ടാണ് റിപ്പോർട്ട്. അതേ സമയം ദിയാർബക്കിർ സിറ്റിയിൽ 15 കെട്ടിടങ്ങൾ തകർന്നു. ഇതിനുപുറമെ വിമതർ കൈവശപ്പെടുത്തിയ പ്രദേശത്തെ സ്ഥിതി വിനാശകരമാണെന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ സിവിൽ ഡിഫൻസ് അറിയിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങളോട് തുറസ്സായ സ്ഥലങ്ങളിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗാസിയാൻടെപ്പിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ്. പല പ്രവിശ്യകളിലും അതിന്റെ കുലുക്കം അനുഭവപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ ഏഷ്യ മഞ്ഞുവീഴ്ചയുടെ പിടിയിലാകുന്ന സമയത്താണ് ഈ ഭൂചലനം ഉണ്ടായത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link