Shani Vakri: 45 ദിവസത്തിന് ശേഷം ശനി വക്രി; ഇവർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം കരിയറിൽ മികച്ച അവസരങ്ങളും
Saturn Retrograde 2024: കർമ്മ ദാതാവും നീതിയുടെ ദേവനുമായ ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. ഏകദേശം രണ്ടര വർഷത്തോളം ശനി ഒരേ രാശിയിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ ഒരു രാശിയിൽ നിന്നും മാറിയാൽ തിരിച്ച് അതെ രാശിയിലെത്താൻ ഏതാണ്ട് 30 വർഷമെടുക്കും.
നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഗ്രഹങ്ങമായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ഇതോടൊപ്പം ഏഴര കണ്ടക ശനി വരുന്നതും ഈ ഗ്രഹത്തിനാണ്. അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരുടെ ജീവിതത്തിൽ ശനിയുടെ സ്വാധീനം വളരെ കൂടുതലായിരിക്കും.
ശനി നിലവിൽ കുംഭ രാശിയിലാണ് ഇത് 2025 വരെ ഈ രാശിയിൽ തുടരും. എങ്കിലും സഞ്ചാരം മാറിക്കൊണ്ടിരിക്കും.
ജൂൺ 30 ന് പുലർച്ചെ 12:25 നാണ് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത്. തുടർന്ന് ഈ രീതിയിൽ 139 ദിവസം തുടരും. ശേഷം നവംബർ 15 ന് വൈകുന്നേരം 7:51 മുതൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും
ഇതിലൂടെ ചില ബുദ്ധിമുട്ട് ഉണ്ടാകും എന്നാൽ ചിലർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ശനി വക്രിയിൽ ഗുണം ലഭിക്കുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഈ രാശിയുടെ പത്തും പതിനൊന്നും ഭാവത്തിന്റെ അധിപനാണ് ശനി. അതുകൊണ്ടുതന്നെ ഇവർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ വർഷം നിങ്ങളുടെ ജോലിയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ശമ്പള വർധനവും പദോന്നതിയും ലഭിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം നടക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും
മകരം (Capricorn): ഈ രാശിയുടെ ഒന്നും രണ്ടും ഭാവങ്ങളുടെ അധിപനാണ് മകരം. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ശനി വക്രഗതിയിൽ ചലിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും, അനാവശ്യമായ ചിലവുകളിൽ നിന്ന് രക്ഷപ്പെടും, ഈ കാലയളവിൽ നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം ലഭിക്കും
കുംഭം (Aquarius): ഈ രാശിയുടെ ആദ്യ ഭവനത്തിന്റെ സ്വാമി ശനിയാണ് ഇതേ ഭാവത്തിലാണ് ശനി വക്രഗതിയിൽ ആകുന്നതും. ഇതിലൂടെ ഈ രാശിക്കാർക്ക് വളരെയധികം സമ്പത്ത് ലഭിക്കും., ജീവിതത്തിലെ ഉയർച്ച താഴ്ചകൾ മാറും, ജോലിയുമായി ബന്ധപ്പെട്ട് ചില യാത്രകൾ ചെയ്യേണ്ടി വന്നേക്കാം, കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ യോഗം, ജോലി ചെയ്യാനുള്ള ആഗ്രഹം ശക്തമാകും, ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)