Wayanad landslide: നാട് കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട്ടിലെ ദാരുണ ചിത്രങ്ങൾ
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കനത്ത മഴയ്ക്ക് പിന്നാലെ വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പുലര്‍ച്ചെ 4 മണിയോടെ വീണ്ടും ഉരുള്‍പൊട്ടുകയായിരുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളാണ് തകര്‍ന്നത്.
വയനാട്ടിലുണ്ടായ ദുരന്തത്തില്‍പ്പെട്ട 16 പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം പോത്തുകല്ലിലെ ചാലിയാര്‍ പുഴയില്‍ നിന്നാണ് ലഭിച്ചത്.
ഇതിനിടെ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ അരുണ്‍ എന്ന യുവാവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി.
ദുരന്ത ഭൂമിയില്‍ മഴയ്‌ക്കൊപ്പം കനത്ത മൂടല്‍ മഞ്ഞ് കൂടി എത്തിയതോടെ രക്ഷാദൗത്യം ദുഷ്‌കരമായി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വൈകുന്നേരം 5 മണിയോടെ സ്ഥിരീകരിച്ചത് 108 പേരുടെ മരണം. 98 പേരെ കണ്ടെത്താനുമായിട്ടില്ല. 120ലധികം ആളുകള്‍ ചികിത്സയിലുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ദുരന്ത ഭൂമിയില്‍ സാഹസികമായി ഇറക്കിയാണ് പരിക്കേറ്റവരെയും മറ്റും പുറത്തെത്തിച്ചത്.
നാട് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ദാരുണമായ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.