Surya-Guru Yuti 2023: 12 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!
മേട രാശിയിൽ സൂര്യനും വ്യാഴവും കൂടിച്ചേരുന്നത് മൂലം ഒരു സഖ്യം സംഭവിക്കും. 12 വർഷത്തിന് ശേഷമാണ് ഈ സഖ്യം രൂപീകരിക്കുന്നത്. ദഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ കാണപ്പെടും. എന്നാൽ അതിന്റെ പ്രത്യക്ഷ ഫലം ചില രാശികളിൽ ദൃശ്യമാകും. അത് ഏതൊക്കെ രാശികൾ എന്നറിയാം...
മേടം (Aries): ജ്യോതിഷ പ്രകാരം സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം പ്രഥമ ഭവനത്തിലാണ് സംഭവിക്കാൻ പോകുന്നത്. അപൂർവമായ ഈ കൂട്ടുകെട്ട് മൂലം ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും, ഊർജ്ജം വർദ്ധിക്കും, ബഹുമാനവും കൂടും. മാത്രമല്ല ശമ്പള വർദ്ധനയ്‌ക്കൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത. ബിസിനസിൽ ആഗ്രഹിച്ച ലാഭം ലഭിക്കും.
മിഥുനം (Gemini): മിഥുന രാശിയുടെ പതിനൊന്നാം ഭാവത്തിൽലാണ് സൂര്യന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ ഉണ്ടാകാൻ പോകുന്നത്. ഈ സമയത്ത് സാമ്പത്തിക സ്ഥിതി ശക്തമാകും, വ്യക്തിക്ക് ജോലിയിൽ നല്ല ഉന്നതി, ബിസിനസ്സിൽ പുരോഗതി, കുടുംബത്തിന്റെ പിന്തുണ എന്നിവ ലഭിക്കും. ഈ കാലയളവിൽ യാത്രാ സാധ്യതകൾ കാണും, നിങ്ങളുടെ ആഗ്രഹം ഉടൻ പൂർത്തീകരിക്കും.
കർക്കടകം (Cancer): ഈ രാശിയുടെ പത്താം ഭാവത്തിൽ ഒരു സഖ്യം രൂപപ്പെടുന്നു അത് പ്രവർത്തന രംഗത്ത് പുരോഗതി നൽകും. ഈ സമയത്ത് നിങ്ങൾക്ക് തൊഴിൽ മേഖലയിൽ മികച്ച ഫലങ്ങൾ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക് ബിസിനസിൽ ലാഭം നേടാനാകും. കുടുംബ സന്തോഷം ഉണ്ടാകും.
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ഈ സഖ്യം രൂപപ്പെടാൻ പോകുന്നു. ഇത് ഭാഗ്യം തെളിയിക്കുന്നതിന് സഹായിക്കും. ഈ കാലഘട്ടത്തിൽ ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും പുരോഗതി കൈവരിക്കാൻ കഴിയും. ജോലിയിൽ, നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ദൂരയാത്രയ്ക്കുള്ള സാധ്യത, പിതാവുമായുള്ള ബന്ധം ദൃഢമാകും.
മീനം (Pisces): ഈ രാശിയുടെ രണ്ടാം ഭാവത്തിൽ സൂര്യനും വ്യാഴവും ചേർന്ന് നിൽക്കുന്നത് നിങ്ങൾക്ക്നീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ സംസാരവും ബന്ധങ്ങളും മെച്ചപ്പെടും. ഈ കാലയളവിൽ ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾട്ടം ലഭിക്കും. സമ്പാദ്യത്തിൽ വർദ്ധനവിന് സാധ്യത, കരിയറിൽ വിജയം, ജോലിയിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവയുണ്ടാകും. ഇതിനിടയിൽ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)