Guru Gochar 2023: വരുന്ന 16 മാസം ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! സമ്പത്തിൽ വൻ വർധനവുണ്ടാകും
ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്താണ് സഞ്ചരിക്കുന്നത്. ഐശ്വര്യം, പ്രശസ്തി, കീർത്തി, ആത്മീയത, ആരാധന മുതലായവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഈ സമയത്ത് എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ശുഭ, അശുഭ സ്വാധീനം ഉനടക്കും. ഏപ്രിൽ 22 ന് ദേവഗുരു വ്യാഴം മേടരാശിയിൽ പ്രവേശിച്ചു. വ്യാഴം ഈ രാശിയിൽ 18 മാസക്കാലം തുടരും. കൂടാതെ ഈ സമയത്ത് ചില രാശിക്കാർക്ക് ചില പ്രത്യേക നേട്ടങ്ങളും ലഭിക്കും. ഈ രാശിക്കാർക്ക് പെട്ടെന്ന് ധനലാഭവും പുരോഗതിയും കൈവരിക്കാൻ കഴിയും.
മേടം (Aries): ജ്യോതിഷ പ്രകാരം വ്യാഴം മേടരാശിയിൽ പ്രവേശിച്ചു. വ്യാഴം ലഗ്നഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. ഇത് മാത്രമല്ല വ്യാഴം മേടത്തിന്റെ 9, 12 ഭാവങ്ങളിലെ അധിപനാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേടം രാശിക്കാരുടെ ആത്മ വിശ്വാസത്തിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് ധനനേട്ടത്തിനുള്ള അവസരങ്ങൾ ലഭിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും.
ധനു (Sagittarius): മേട രാശിയിലെ വ്യാഴത്തിന്റെ സംക്രമണത്തിൽ നിന്ന് ധനുരാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ രാശിചക്രത്തിന്റെ അഞ്ചാം ഭാവത്തിൽ വ്യാഴം സംക്രമിച്ചിരിക്കുകയാണ്. ധനു രാശിയുടെ ലഗ്നത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപനാണ് വ്യാഴം. ഈ സമയത്ത് നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. ആത്മീയത, കഥ പറയുന്നവർ, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അത്ഭുതകരമായിരിക്കും. പഴയ നിക്ഷേപങ്ങൾ ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം ലാഭം നൽകും. ഈ സമയത്ത് ഏതെങ്കിലും വാഹനമോ വസ്തുവോ വാങ്ങാം. സന്താനലബ്ധിക്കും സാധ്യത.
കർക്കടകം (Cancer): ഈ രാശിക്കാർക്ക് മംഗളകരമായ നേട്ടങ്ങൾ ലഭിക്കും. വരുന്ന 16 മാസങ്ങളിൽ ഇവർക്ക് ധാരാളം പണം ലഭിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം.അത്തരമൊരു സാഹചര്യത്തിൽ ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. നിങ്ങൾ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ജോലി നിങ്ങൾക്ക് ലഭിക്കും. വ്യവസായികൾക്കും ഈ സമയം നല്ലതായിരിക്കും. ബിസിനസ് വിപുലീകരണം സാധ്യമാണ്. എന്നാൽ ഈ സമയത്ത് നിങ്ങളിൽ കണ്ട ശനി നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)