Mangal Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ സമയം തെളിയും; ലഭിക്കും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ!

Mon, 14 Aug 2023-7:17 am,

Mars Transit in Virgo 2023: ജ്യോതിഷ പ്രകാരം ധൈര്യം, പരാക്രമം, ഭൂമി, വിവാഹം എന്നിവയുടെ ഘടകമാണ് ചൊവ്വ. അതുകൊണ്ടാണ് ചൊവ്വയുടെ സംക്രമണം വലിയ നേട്ടങ്ങളും നഷ്ടങ്ങളും നൽകുമെന്ന് പറയുന്നത്ത്. 2023 ആഗസ്റ്റ് 18 ന് ചൊവ്വ അതിന്റെ രാശി മാറി കന്നി രാശിയിൽ സംക്രമിക്കും.

ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാർക്ക് ഐശ്വര്യം നൽകും. ഇതോടൊപ്പം ബുധനും കന്നിരാശിയിൽ സംക്രമിക്കും. ഇക്കാരണത്താൽ, കന്നിരാശിയിൽ ചൊവ്വയും ബുധനും ചേർന്ന് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശികളിൽ ചൊവ്വ സംക്രമണം നല്ല ഫലം നൽകുമെന്ന് അറിയാം...

മേടം (Aries): ചൊവ്വയുടെ സംക്രമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങളുടെ ശത്രുക്കൾ പരാജയപ്പെടും. എന്തെങ്കിലും വ്യവഹാരമോ തർക്കമോ നടക്കുന്നുണ്ടെങ്കിൽ അതിൽ വിജയമുണ്ടാകും. പ്രധാനപ്പെട്ട ഒരു ജോലിയിൽ നിങ്ങൾ വിജയിക്കും. എങ്കിലും ഈ സമയം നിങ്ങൾ നിങ്ങളുടെ കോപം നിയന്ത്രിക്കുകയും ക്ഷമയോടെ പ്രവർത്തിക്കുകയും ചെയ്താൽ ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വരുമാനവും വർദ്ധിക്കും.

മിഥുനം (Gemini): ചൊവ്വയുടെ സംക്രമം മിഥുന രാശിക്കാർക്ക് ബിസിനസിൽ നേട്ടങ്ങൾ നൽകും. ഇതിലൂടെ നിങ്ങളുടെ ബിസിനസ് വളരും. ലാഭം വർദ്ധിക്കും. നിങ്ങളുടെ കരിയറിൽ ആഗ്രഹിച്ച വിജയം നേടിയതിൽ നിങ്ങൾ സന്തുഷ്ടരാകും. വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം, സംയമനത്തോടെ പ്രവർത്തിച്ചാൽ അത് പരിഹരിക്കപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം നിങ്ങൾക്ക് ചെലവഴികഴിയും.

 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായിരിക്കും. നിങ്ങൾക്ക് ഒരു പരിചയക്കാരനെയോ അടുത്ത സുഹൃത്തിനെയോ കാണാൻ യോഗമുണ്ടാകും.  പരീക്ഷയ്‌ക്കോ ഉപരിപഠനത്തിനോ തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും. നിങ്ങളുടെ ശത്രുക്കൾ പരാജയപ്പെടും.

 

വൃശ്ചികം (Scorpio): ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാരുടെ പല ആഗ്രഹങ്ങളും നിറവേറ്റും. നിങ്ങളുടെ സോഷ്യൽ ആക്ടിവിറ്റികൾ വർദ്ധിക്കുകയും നിങ്ങൾക്ക് ശക്തമായ ഒരു നെറ്റ്‌വർക്ക് നേടാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ജനപ്രീതി വർദ്ധിക്കും. നിങ്ങളുടെ എതിരാളികളും നിങ്ങളോട് സുഹൃത്തുക്കളെപ്പോലെ പെരുമാറും. കടബാധ്യതയിൽ നിന്ന് മോചനം, രോഗത്തിൽ നിന്നും ആശ്വാസം ലഭിക്കും.

ധനു (Sagittarius): ചൊവ്വയുടെ രാശിമാറ്റം ധനു രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾക്കു ഉണ്ടാക്കും. കരിയറിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി വാഗ്‌ദാനം ലഭിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയോടൊപ്പം കുടുംബത്തിനും മുഴുവൻ സമയവും നൽകാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link