Meera Jasmine Latest Photos: പൂക്കൾക്കിടയിൽ മീര ജാസ്മിൻ: ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് താരം
സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. അത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സ്ലീവ് ലെസ് ഔട്ട്ഫിറ്റിൽ സുന്ദരിയായാണ് താരത്തെ കാണാനാവുക. മകൾ എന്ന ചിത്രത്തിന് മുൻപ് 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീര ജാസ്മിൻ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്.
2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
തിരിച്ചുവരവിന് പിന്നാലെ മീര പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരയെ തേടി എത്തിയിരിക്കുന്നത്.