Dark chocolate: പവര്‍ വരട്ടെ...പുരുഷന്‍മാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ലഭിക്കും ഈ 5 ഗുണങ്ങള്‍!

Tue, 09 Jul 2024-9:02 pm,

രക്തയോട്ടം മെച്ചപ്പെടുത്തുന്നു: ഡാർക്ക് ചോക്ലേറ്റിൽ കൊക്കോ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് സിരകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുരുഷന്മാർക്ക് ഇത് ലൈം​ഗികപരമായി പല ​ഗുണങ്ങളും നൽകുന്നു. ഇത് ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഉദ്ധാരണം ശക്തിപ്പെടുത്തുകയും ചെയ്യും. 

 

ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നു: ഡാർക്ക് ചോക്ലേറ്റ് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പേശികളുടെ വളർച്ചയുൾപ്പെടെ പല നിർണായക ​ഗുണങ്ങളും ടെസ്റ്റോസ്റ്റിറോൺ നൽകുന്നു. 

 

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നം: ഡാർക്ക് ചോക്ലേറ്റ് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുകയും ഡിഎൻഎയെ നശിപ്പിക്കുകയും ചെയ്യും. ഇത് പ്രത്യുൽപാദന ശേഷി കുറയ്ക്കും. 

 

സമ്മർദ്ദം കുറയ്ക്കും: ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. സമ്മർദ്ദം പുരുഷ പ്രത്യുത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഡാർക്ക് ചോക്ലേറ്റിലെ കൊക്കോ ഫ്ലേവനോയിഡുകൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും: ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും ഞരമ്പുകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link