Mental Health: മാനസികാരോഗ്യം മികച്ചതാക്കാം... ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ!
മാനസികാരോഗ്യം, സന്തോഷം എന്നിവയെ സ്വാധീനിക്കുന്ന ഒരു മസ്തിഷ്ക രാസവസ്തുവാണ് ഡോപാമൈൻ. ശരീരത്തിലെ ഡോപാമൈൻ അളവ് കുറയുന്നത് വിഷാദത്തിലേക്കും ക്ഷീണത്തിലേക്കും നയിക്കും. ഡോപാമൈൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
സാൽമണിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിൽ വിറ്റാമിൻ ഡിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിഷാദം കുറയ്ക്കുന്നതിനും മാനസികാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോ മാനസികാവസ്ഥ, ഓർമ്മ, ശ്രദ്ധ എന്നിവയെ ഗുണകരമായി സ്വാധീനിക്കുന്നു.
കോഴിയിറച്ചിയിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മികച്ചതാക്കാനും സെറോടോണിൻറെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ബി, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ മസ്തിഷ്കാരോഗ്യം വർധിപ്പിക്കുന്നു.
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ എന്നിവയാലും സമ്പന്നമാണ് അവോക്കാഡോ. ഇത് ഓർമ്മശക്തി വർധിപ്പിക്കാനും മാനസികാവസ്ഥ മികച്ചതാക്കാനും സഹായിക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)