Mercury Transit: ധ്യാനാവസ്ഥയിലെ ബുധൻ നൽകും നേട്ടങ്ങൾ; ഫെബ്രുവരി 22 കഴിഞ്ഞാൽ പിന്നെ സൗഭാഗ്യ പെരുമഴ!

ബുധൻ ഫെബ്രുവരി 22ന് ധ്യാനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. പിന്നീടുള്ള 80 ദിവസം ബുധന്‍ ഈ അവസ്ഥയിൽ തുടരും. ഏതൊക്കെ രാശിക്കാണ് ഈ കാലയളവിൽ നേട്ടമുണ്ടാകുകയെന്ന് നോക്കാം.

മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ലഭിക്കാൻ പോകുന്നത് നിരവധി നേട്ടങ്ങളാണ്. ഇവർക്ക് ബിസിനസിൽ പുതിയ അവസരങ്ങൾ കണ്ടെത്താൻ സാധിക്കുകയും ലാഭമുണ്ടാകുകയും ചെയ്യും. മുടങ്ങിക്കിടന്ന കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അംഗീകരിക്കും.

കര്‍ക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വീട്ടില്‍ സമാധാനവും സമൃദ്ധിയുമുണ്ടാകും. ജീവിതത്തിലെ പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ ഇക്കൂട്ടർക്ക് കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യമുണ്ടാകും. ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും.
കന്നി രാശിക്കാർക്ക് ബുധൻ ധ്യാനാവസ്ഥയിലേക്ക് നീങ്ങുന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. പ്രൊഫഷണല്‍ ജീവിതത്തിലും നേട്ടങ്ങളുടെ കാലമാണിത്. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും.
തുലാം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഇവർക്ക് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാൻ യോഗമുണ്ടാകും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)