Mangal Budh Yuti: ബുധൻ ചൊവ്വ സംഗമം ഈ 3 രാശിക്കാരുടെ തലവര മാറ്റിമറിക്കും!

Sat, 25 Nov 2023-12:16 pm,

Mangal Gochar In Scorpio: ജ്യോതിഷ പ്രകാരം കാലാകാലങ്ങളിൽ ഗ്രഹങ്ങൾ മറ്റൊരു രാശിയിൽ പ്രവേശിക്കുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ബന്ധം ഉണ്ടാക്കുകയും ചെയ്യും. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ രാശികളെ ശുഭ-അശുഭകരമായ രീതിയിൽ ബാധിക്കാറുണ്ട്.

ഇത്തവണ മൂന്ന് രാശിക്കാർക്ക് ഈ സംഗമത്തിന്റെ ഫലം ലഭിക്കും. ഇതുമൂലം ഈ മൂന്ന് രാശിക്കാർക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ടാക്കും. 

ചിങ്ങം (leo):  ഈ രാശിയിലുള്ളവർക്ക് ഈ സംയോഗത്തിന്റെ രൂപീകരണം വളരെയധികം ഗുണം ചെയ്യും. ചിങ്ങം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഇക്കാരണത്താൽ ജീവിതത്തിൽ ആഡംബരങ്ങൾ കൂടും.  ഈ രാശിക്കാർക്ക് വസ്തുവോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. ബിസിനസ്സുകാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യും. നിങ്ങൾ എന്ത് പ്ലാൻ ചെയ്താലും അതിൽ വിജയിക്കും. ഒരു വ്യക്തി റിയൽ എസ്റ്റേറ്റ്, മെഡിക്കൽ അല്ലെങ്കിൽ പ്രോപ്പർട്ടി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് അയാൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

കർക്കടകം (Cancer): ഈ സമയം ഈ രാശിക്കാർക്കും  അനുകൂലമായിരിക്കും. കർക്കടക രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സംഗമം വരാൻ പോകുന്നത്. ഈ സമയം സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിച്ചേക്കും. ജ്യോതിഷം, മതം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം വളരെ പ്രയോജനകരമായിരിക്കും. കർക്കടക രാശിക്കാർക്ക് നിക്ഷേപത്തിന് ഇത് നല്ല സമയമാണ്. കഠിനാധ്വാനത്തിലൂടെ അവർ വിജയം കൈവരിക്കും. കർക്കടക രാശിക്കാർക്ക് പ്രണയ കാര്യങ്ങളിൽ വിജയം ലഭിക്കും.

മകരം (Capricorn): ഈ രാശിക്കാരുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് ഈ സംഗമം രൂപപ്പെടുന്നത്. ഇതാണ് ഈ രാശിക്കാരുടെ വരുമാനത്തിൽ അപാരമായ വർദ്ധനവ് ഉണ്ടാകാനുള്ള കാരണം. ഈ ആളുകൾക്ക് താമസിയാതെ വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. മകരം രാശിക്കാർക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയും. നിക്ഷേപത്തിന് ഈ സമയം വളരെ നല്ലതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link