Mercury Retrograde: ധനു രാശിയിൽ ബുധന്റെ പ്രതിലോമ ചലനം; ഈ 4 രാശികൾ സൂക്ഷിക്കുക
ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ, ബുധൻ ജ്ഞാനം, അറിവ്, യുക്തി, ആശയവിനിമയ കഴിവുകൾ എന്നിവയുടെ ഭാവമാണെന്നും പറയപ്പെടുന്നു.
ഡിസംബർ 13 ന് ഉച്ചയ്ക്ക് 12:01 ന് ബുധൻ ധനു രാശിയിൽ പ്രതിലോമ ചലനം ആരംഭിക്കും. ഡിസംബർ 28 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.
ബുധന്റെ ഈ സംക്രമത്തിന്റെ ഫലം 12 രാശികളിലും കാണപ്പെടുന്നു. ഈ സമയം 4 രാശിക്കാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
ഈ സമയത്ത് നാല് രാശിക്കാരുടെ ജീവിതത്തിൽ അശുഭകരമായ സ്വാധീനം ചെലുത്തുന്ന ബുധൻ സൗഹൃദത്തിൽ മാത്രമല്ല, തൊഴിൽ മേഖലയിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. ആ രാശിക്കാർ ആരക്കെയെന്ന് നോക്കാം
മേടരാശി: ബുധന്റെ പ്രതിലോമ സഞ്ചാരം മേടം രാശിക്കാർക്ക് ആശയവിനിമയ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ നിങ്ങളുടെ സംസാരം, വാക്കുകൾ എന്നിവയിൽ വളരെ ശ്രദ്ധാലുവായിരിക്കുക.
മിഥുനം: ബുധൻ മിഥുനരാശിയുടെ ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ ചില തർക്കങ്ങളോ തെറ്റിദ്ധാരണകളോ വർദ്ധിച്ചേക്കാം.
കർക്കടക രാശി: ബുധന്റെ പ്രതിലോമ ചലനം കർക്കടക രാശിയിലും അശുഭകരമായ ഫലങ്ങൾ നൽകുന്നു. ഈ സാഹചര്യത്തിൽ ഇണയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. നിങ്ങളുടെ പരുഷമായ വാക്കുകൾ കാരണം നിങ്ങൾ ചില തർക്കങ്ങളിൽ ഏർപ്പെട്ടേക്കാം.
ധനു: സ്വന്തം രാശിയിൽ ബുധന്റെ പ്രതിലോമ ചലനം മൂലം ധനു രാശിക്കാരുടെ പ്രശസ്തിക്ക് കോട്ടം വരാൻ സാധ്യതയുണ്ട്. ഓഫീസിൽ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് പല തരത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് തൊഴിൽ സംബന്ധമായ ഏത് തീരുമാനവും വളരെ ശ്രദ്ധയോടെ എടുക്കുക.