Mercury Retrograde: പൂർവ്വിക സ്വത്തിലൂടെ സാമ്പത്തിക നേട്ടം, ശമ്പള വർധനവോടെ ജോലി; ബുധൻ നൽകും നേട്ടങ്ങൾ

Sun, 17 Nov 2024-9:02 am,

4 രാശികൾക്കാണ് ഏറ്റവുമധികം ഭാ​ഗ്യം ലഭിക്കുക. ഇവർ കോടീശ്വരന്മാരെ പോലെ വാഴും. ആരൊക്കെയാമ് ആ ഭാ​ഗ്യരാശികളെന്ന് നോക്കാം. 

 

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് ലാഭം നേടാനാകും. കച്ചവടക്കാർക്കും നല്ല സമയമാണ്. പൂർവ്വിക സ്വത്തുപയോ​ഗിച്ച് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കഴിയും. ശമ്പള വർധനവോടെ നല്ല ജോലി ലഭിക്കും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. 

 

ചിങ്ങം രാശിക്കാർ വരുന്ന രണ്ടാഴ്ച രാജകീയമായ ജീവിതം നയിക്കും. സാമ്പത്തിക ബാധ്യതകൾ ഒഴിയും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ബിസിനസുകാർക്ക് നല്ല നാളുകളാണ്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. 

 

തുലാം രാശിക്കാര്‍ക്ക് യാത്രകൾ ഒരുപാട് ചെയ്യാൻ അവസരമുണ്ടാകും. ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണയുണ്ടാകും. നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. 

 

മീനം രാശിക്കാര്‍ക്ക് ബിസിനസ്സ് ആരംഭിക്കാന്‍ അനുകൂല സമയമാണിത്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗമുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link