Mercury Retrograde 2023: ചിങ്ങം രാശിയിൽ ബുധന്റെ വക്ര​ഗതി; ഈ രാശിക്കാർ ശ്രദ്ധിക്കണം

Sun, 13 Aug 2023-5:30 am,

ജ്യോതിഷം പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിൽ അവയുടെ രാശികൾ മാറുന്നു. ​ഗ്രഹങ്ങളുടെ ഈ സംക്രമണത്തിന്റെ ഫലമായി ചില രാശിക്കാർക്ക് ശുഭ ഫലങ്ങളും ചിലർക്ക് അശുഭ ഫലങ്ങളും ഉണ്ടാകുന്നു.

ഓഗസ്റ്റ് അവസാനം അതായത് 24 ന്, ബുധൻ ചിങ്ങം രാശിയിൽ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കാൻ പോകുന്നു. സെപ്റ്റംബർ 16 വരെ ബുധന്റെ ചിങ്ങത്തിലെ പ്രതിലോമ ചലനം തുടരും. ബുധന്റെ ഈ സംക്രമണം ചില രാശികൾക്ക് പ്രതികൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

മേടം: ബുധൻന്റെ പ്രതിലോമ ചലനം മൂലം മേടം രാശിക്കാരുടെ ആത്മവിശ്വാസത്തിൽ കുറവുണ്ടാകും. അതേസമയം, സാമ്പത്തിക സ്ഥിതി മോശമാകാം. ജീവിതത്തിൽ അസ്വസ്ഥത ഉണ്ടാകും. മേടം രാശിക്കാരായ വിദ്യാർത്ഥികൾക്ക് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ഇടവം: ബുദ്ധന്റെ സംക്രമണം ഇടവം രാശിക്കാരുടെ ആരോഗ്യത്തെ ബാധിക്കും. കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാനും സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

ചിങ്ങം: ചിങ്ങം രാശിക്കാർ ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാപൂർവം മാത്രം തീരുമാനങ്ങൾ എടുക്കണം. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. കുടുംബവും സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link