Mercury Transit 2023: ബുധനും സൂര്യനും ചേർന്ന് ബുധാദിത്യ രാജയോഗം, ജൂൺ 15 വരെ ഈ രാശിക്കാര്‍ക്ക് പണത്തിന്‍റെ പെരുമഴ!!

Wed, 07 Jun 2023-7:10 pm,

ഇടവം രാശി (Taurus Zodiac Sign) 

ഇടവം രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാർക്ക് ഏറെ ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നു. ഈ രാശിക്കാര്‍ക്ക് തൊഴിൽ രംഗത്ത്‌ പുരോഗതിക്കും ധനലാഭത്തിനും അവസരമൊരുക്കും. ജോലിയിലും നല്ല അവസരങ്ങൾ ഉണ്ടാകും. ഈ രാശിക്കാര്‍ കൈ വയ്ക്കുന്ന ഏത് ജോലിയായാലും അവരുടെ ബുദ്ധിശക്തി കൊണ്ട് അവര്‍ വിജയം കൈവരിക്കും. ധനലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രണയബന്ധങ്ങളിൽ മാധുര്യം വര്‍ദ്ധിക്കും. 

കന്നി രാശി ( Leo Zodiac Sign) 

കന്നി രാശിക്കാർക്ക്  ബുധാദിത്യ രാജയോഗം അനുകൂലമായിരിക്കും. തൊഴിൽ, പണ സംബന്ധമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിന്‍റെ കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭിക്കും. ഏറെ നാളായി കാത്തിരുന്ന തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായികൾക്ക് ലാഭം ലഭിക്കും. പുതിയ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. ഭാഗ്യത്തിന്‍റെ പൂർണ പിന്തുണ ലഭിക്കും.

മകരം രാശി  ( Capricorn Zodiac Sign) 

ബുധാദിത്യ രാജയോഗം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച അവസരങ്ങൾ നല്‍കും. ഈ സമയത്ത്, ഈ രാശിക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ആഗ്രഹിച്ച ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. ദീർഘകാലത്തേക്ക് പണം മുടങ്ങിക്കിടക്കുന്നതിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും.

മീനം രാശി (Pisces Zodiac Sign) 

ബുധാദിത്യ രാജയോഗം മീനം രാശിക്കാർക്ക് ഏറെ അത്ഭുതകരമായിരിക്കും. ബുധാദിത്യ രാജയോഗത്താല്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കരിയറിൽ ആഗ്രഹിച്ച അവസരങ്ങൾ ലഭിക്കും. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വളർച്ച ദൃശ്യമാകും. ജോലി മാറാൻ സാധ്യതയുണ്ട്. വലിയ ലാഭം ഉണ്ടാകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link