Mercury Transit: ഈ രാശിക്കാർക്ക് ജൂലൈ സുവർണ്ണ കാലം: ബുധന്റെ കൃപയാൽ ജീവിതം ശോഭിക്കും
മേടം: മേടം രാശിക്കാർക്ക് ബുധന്റെ പ്രത്യേക കൃപയുണ്ട്. ബുധന്റെ സ്വാധീനത്തിൽ പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്.
കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ സമയം വളരെ പ്രയോജനപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലികൾ ആരംഭിക്കാൻ കഴിയും. വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് ഉചിതമായ സമയമാണിത്. പണം സമ്പാദിക്കാനും അവസരങ്ങളുണ്ട്. ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് അനുകൂലമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിറയും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ലഭിക്കും. ജോലിസ്ഥലത്ത് പല തരത്തിലുള്ള അഭിനന്ദനങ്ങൾ ലഭിക്കും. ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധന്റെ കൃപയാൽ ജോലിയിൽ വിലയും ബഹുമാനവും ലഭിക്കും. ശമ്പള വർദ്ധനവ് ഉണ്ടാകും. വ്യാപാരികൾക്ക് കൂടുതൽ ലാഭം ലഭിക്കും. പെട്ടെന്ന് ധനലാഭം ഉണ്ടായേക്കാം. വിജയവും പ്രശസ്തിയും കൈവരിക്കാൻ കഴിയും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)